ബി​വ​റേ​ജ​സ് ഷോ​പ്പി​ല്‍ നി​ന്ന് മ​ദ്യം മോ​ഷ്​​ടി​ച്ച സംഭവം ; രോമാഞ്ചം ബിജു അറസ്റ്റിൽ

കൊ​ല്ലം: ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷന്‍റ സെ​ല്‍​ഫ് സ​ര്‍​വി​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മ​ദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് ​ പി​ടി​യി​ൽ. വാ​ള​ത്തും​ഗ​ല്‍ സ​ര​യൂ ന​ഗ​ര്‍ 190 മ​ണ​ക്ക​ര വ​യ​ലി​ല്‍​വീ​ട്ടി​ല്‍ രോ​മാ​ഞ്ചം ബി​ജു എ​ന്ന ബി​ജു (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 23ന് ​രാ​ത്രി 8.45ന് ​ഷോ​പ്പി​നു​ള്ളി​ല്‍ വ​ന്ന യു​വാ​വ് 910 രൂ​പ വി​ല​വ​രു​ന്ന മ​ദ്യ​ക്കു​പ്പി വ​സ്​​ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു. തു​ട​ര്‍​ന്ന് മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തി​യ​വ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ട് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഇ​യാ​ള്‍ കൗ​ണ്ട​റി​ലൂ​ടെ പു​റ​ത്ത് ക​ട​ന്നു. മോ​ഷ​ണ വി​വ​രം മ​ന​സ്സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്​ ഇ​യാ​ളെ കൊ​ല്ലം പോ​ള​യ​ത്തോ​ട് നി​ന്ന് പി​ടി​കൂ​ടി. മ​ദ്യാ​സ​ക്തി​യെ തു​ട​ര്‍​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ്​ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ ആ​ര്‍. ര​തീ​ഷ്കു​മാ​ര്‍, പ്ര​മോ​ദ്കു​മാ​ര്‍, ശി​വ​ദാ​സ​ന്‍​പി​ള്ള, സി.​പി.​ഒ ര​മേ​ശ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു

Related posts

Leave a Comment