സംസ്ഥാനത്ത് നാളെ മദ്യവില്പന ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി.  രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെയാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക. 

Related posts

Leave a Comment