മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് റക്കോർഡ് വർദ്ധനവ്

കൊച്ചി : തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ റെക്കോർഡ് മദ്യവില്പനഎന്ന് ബെവ്കോ. ഈ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലും 30 ശതമാനം വിൽപ്പന നടന്നത് ബാറുകളിലുമാണ്. ഉത്രാടത്തിന് 85 കോടിയുടെ മദ്യവില്പന നടന്നു. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുവെന്നും അധികൃതർ പറഞ്ഞു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിന് വിറ്റത്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.സംസ്ഥാനത്ത് ഓണദിവസങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിനും റെക്കോര്‍ഡ് വ്യാപാരം നടന്നി. ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില്‍ മാത്രം 150 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഇതില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പനയും മദ്യഷോപ്പുകള്‍ വഴി 60 കോടിയുടെ വില്‍പ്പനയുമാണ് ഉണ്ടായത്.വിദേശമദ്യ വില്‍പനയില്‍കഴിഞ്ഞ തവണ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത് 36 കോടിയായിരുന്നു. അത് ഇത്തവണ 60 കോടിയിലേക്കെത്തി. ആകെ 39 വിദേശമദ്യഷോപ്പുകളാണ് ഇത്തരത്തിലുള്ളത്. കുന്നംകുളത്തെ മദ്യഷോപ്പിലാണ ഉത്രാടദിനത്തില ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്. അറുപത് ലക്ഷമായിരുന്നു ഇത്.

Related posts

Leave a Comment