ബീവറേജ് ഔട്ട്‌ ലെറ്റ്‌ പൂട്ടിച്ചു : ഇൻകാസ് – മദ്യവിരുദ്ധ സമിതി

ഗുരുവായൂർ മുൻസിപ്പൽ പരിധിയിൽപ്പെട്ട കണ്ടയ്ൻമെൻറ് സോണായ  25-ാ൦ വാർഡിൽ മുൻസിപ്പൽ അധികാരികളുടെ  ഒത്താശയോടു കൂടി  കഴിഞ്ഞ ഒരാഴ്ച്ചയിൽ ഏറെയായി തൈക്കാട് തുറന്നു പ്രവർത്തിക്കുന്ന ബീവറേജ് ഔട്ട്‌ ലെറ്റ്‌ ഡെപ്യൂട്ടി കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം  അടച്ചു പൂട്ടിച്ചു. 
ഈ വിഷയം ഉയർത്തിക്കാട്ടി കഴിഞ്ഞ ദിവസം ഇൻകാസ് പ്രവർത്തകരും, മദ്യവിരുദ്ധ സമിതിയും സംയുക്തമായി ബീവറേജ് ഔട്ട്ലെറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും, ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി, ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് എന്നിവർക്ക് രേഖ മൂലം പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ  ഇവരുടെ ഭാഗത്ത് നിന്നും ബീവറേജ് ഔട്ട്‌ ലെറ്റ്‌ പ്രവത്തനത്തിനെതിരെ യാതൊരു വിധ നടപടിയും ഉണ്ടായില്ല.   തുടർന്ന് ബീവറേജ് ഔട്ട്‌ ലെറ്റ്‌  തുറന്നു പ്രവർത്തിക്കുന്നത് ചൂണ്ടി കാട്ടി ഗുരുവായൂർ  മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, തൃശൂർ ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലിയും,മദ്യ വിരുദ്ധ സമിതി പ്രസിഡൻറ് തോമസ് ചിറമ്മൽ, നവാസ് തെക്കുംപുറവും ചേർന്ന്  വീണ്ടും പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ  അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടർ ബീവറേജ് ഔട്ട്‌ ലെറ്റ്‌ അടച്ചു പൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

Leave a Comment