നിയന്ത്രണത്തിൽ ഇളവ്; ഇന്നും തുറക്കും മദ്യശാലകൾ

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ എല്ലാ ശനിയാഴ്ചകളിലും തുറക്കും. ശനിയാഴ്ചകളിൽ ലോക്ഡൗൺ പിൻവലിച്ച് ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് ബാറുകളും ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രവർത്തനം. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞയാഴ്ച വരെ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരം ഔട്ട്ലെറ്റുകൾ തുറക്കുന്നത് സംബന്ധിച്ച് റീജിയണൽ മാനേജർമാർ നിർദ്ദേശം നൽകി.  പ്രവർത്തന സമയം സംബന്ധിച്ച ഉത്തരവ് എക്സൈസ് വകുപ്പ് ഇറക്കിയതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പവും നീങ്ങി.

Related posts

Leave a Comment