ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഡിപ്പോകള്‍ക്കുള്ളില്‍ തുറക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ബെവ്‌കോ ഔട്ട് ലെറ്റുകൾ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്കുള്ളിൽ തുറക്കില്ലെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ഡിപ്പോകൾക്ക് പുറത്തുളള ഭൂമിയിലായിരിക്കും ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുക. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ ബെവ്‌കോയുമായി സഹകരിച്ചാകും കെട്ടിടങ്ങൾ നിർമ്മിക്കുക. ഇതിനുള്ള ശുപാർശ നൽകിയതായും ബിജു പ്രഭാകർ തൊഴിലാളി യൂനിയൻ നേതൃത്വത്തെ അറിയിച്ചു.
അതേസമയം ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തീരുമാനവുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് തന്നെ. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്‌കോയ്ക്ക് നൽകാനാണ് നീക്കം.
കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെട്ടിടങ്ങളുടെ നിർമ്മാണവും വാടകയും ബെവ്‌കോ നൽകണമെന്നാണ് ശുപാർശയിൽ അറിയിച്ചിരിക്കുന്നത്. ഭൂമി ദീർഘകാല പാട്ടത്തിന് നൽകും. കെ.എസ്.ആർ.ടി.സിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും കൈമാറും. ഇതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തെ ചെയർമാൻ അറിയിച്ചു

Related posts

Leave a Comment