Connect with us
48 birthday
top banner (1)

Kerala

​ഗോവിന്ദനെ ഡിജിപിയും ജില്ലാ സെക്രട്ടറിമാരെ എസ്പിയുമാക്കണം: സതീശൻ

Avatar

Published

on

തിരുവനന്തപുരം: കേരളത്തെ നടുക്കിയ താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെ ശ്ലാഘിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താനൂർ കസ്റ്റഡി മരണത്തിലും മുഖ്യമന്ത്രി പൊലീസിനെ ശ്ലാഘിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ്. എം.വി ഗോവിന്ദനെ ഡി.ജി.പിയും ജില്ലാ സെക്രട്ടറിമാരെ എസ്.പിമാരായും പ്രഖ്യാപിക്കുന്നതാണ് ഇതിലും നല്ലതെന്നും സതീശൻ പരിഹസിച്ചു. സസ്ഥാനത്തെ പൊലീസ് പരാജയങ്ങളെക്കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അവതാരണാനുമതി നിഷേധിച്ചതിനെ തുടർന്നു നടത്തിയ വോക്കൗട്ട് പ്രസം​ഗത്തിലാണ് സതീശൻ മുഖ്യന്ത്രിക്കും പൊലീസിനുമെതിരേ ആഞ്ഞടിച്ചത്.
ഇതുപോലൊരു സദ്ഭരണവും പൊലീസ് സേനയുമുള്ളൊരു സംസ്ഥാനം രാജ്യത്ത് ഇല്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. രാജ്യത്താകെ 54 പൊലീസ് ഏറ്റുമുട്ടൽ കൊലകൾ നടന്നിട്ടുണ്ടെന്നും അക്കൂട്ടത്തിൽ പ്രതിപക്ഷത്തിന് വിഷമമുണ്ടാക്കുന്ന സംസ്ഥാനങ്ങൾ വരെയുണ്ടെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അക്കൂട്ടത്തിൽ നിങ്ങൾ മുഖ്യമന്ത്രിയായിരിക്കുന്ന കേരളവും ഉണ്ടെന്ന് ഓർക്കണം. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നില്ലേ?
ഛത്തീസ്ഗഡ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റുകളുള്ള സ്ഥലമാണ്. പി.സി.സി അധ്യക്ഷനും കേന്ദ്ര മന്ത്രിയും ഉൾപ്പെടെ 21 കോൺഗ്രസ് നേതാക്കളെയാണ് മാവോയിസ്റ്റുകൾ ബോംബ് വച്ച് കൊന്നത്. ഇവിടെ അങ്ങനെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളൊന്നുമില്ല. എന്നിട്ടും കേരളത്തിൽ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കിയ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നില്ലേ?
ഒറ്റപ്പെട്ട സംഭവങ്ങളാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ തിട്ടപ്പെടുത്താൻ കൗണ്ടിങ് മെഷീൻ വയ്‌ക്കേണ്ട സാഹചര്യമാണ്. പരിശോധനയ്ക്ക് പൊലീസ് കൈ കാണിച്ചപ്പോൾ അൽപം മുന്നിലേക്ക് ബൈക്ക് നിർത്തിയതിനാണ് തൃപ്പൂണിത്തുറയിൽ മനോഹരനെന്ന ചെറുപ്പക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. വടകരയിലെ സജീവൻ, വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ് കുമാർ, തൃശൂരിലെ വിനായകൻ.. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കസ്റ്റഡി മരണങ്ങൾ നിങ്ങളുടെ ഭരണകാലത്തുണ്ടായിട്ടുണ്ട്. ഗബ്രിയേൽ ഗാർസിയോ മാർക്കേസിന്റെ ന്യൂസ് ഓഫ് കിഡ്‌നാപ്പിങ് എന്ന പുസ്തകത്തിൽ എല്ലാ ചേരികളിലുള്ളവരെ പിടിച്ചുകൊണ്ടു പോയി ഉപദ്രവിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് പറയുന്നുണ്ട്. ആ തരത്തിലേക്ക് നിങ്ങളുടെ സർക്കാർ പോകരുത്. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയെ അറസ്റ്റു ചെയ്തു. എന്നിട്ട് അവരെ മർദ്ദിച്ച് ഭർത്താവിനെ കൊന്നു കുഴിച്ച് മൂടിയെന്ന് പറയിച്ച് ജയിലിൽ അടച്ചു. പിറ്റേ ദിവസം ഭർത്താവ് രംഗപ്രവേശം ചെയ്തു. എന്തൊരു നാണക്കേടാണ് നിങ്ങളുടെ പൊലീസിന്? 84 വയസുള്ള ഭാരതി അമ്മയെ കേസിൽ പ്രതിയാക്കി. നാല് വർഷം കയറി ഇറങ്ങി നടന്നപ്പോൾ ആൾ മാറിപ്പോയെന്നു പറഞ്ഞു.
വേണ്ടപ്പെട്ട ആർക്കെതിരെയും കേസെടുക്കില്ല. ആലപ്പുഴയിൽ ഉൾപ്പെടെ ഉയർന്ന പരാതികളിൽ പാർട്ടിയിൽ തരംതാഴ്ത്തുകയും ഉയർത്തുകയുമാണ് ചെയ്തത്. ആലപ്പുഴ എസ്.പി സി.പി.എം ജില്ലാ സെക്രട്ടറിയാണോ? സ്ത്രീകളെ അപമാനിച്ച കേസുകളിലൊക്കെ പാർട്ടി സെക്രട്ടറി തീരുമനം എടുത്താൽ മതിയോ?
താനൂരിൽ മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ലഹരി ഉപയോഗിക്കുന്നവരെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച് കൊലപ്പെടുത്തുകയാണോ വേണ്ടത്? അങ്ങനെയാണെങ്കിൽ ആയിരക്കണക്കിന് പേരെ കൊല്ലേണ്ടി വരും. ലഹരി നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ലഹരി ഉപയോഗിച്ചു എന്നതിന്റെ പേരിലാണ് ചെറുപ്പക്കാരനെ പൊലീസ് കൊലപ്പെടുത്തിയത്. മലദ്വാരത്തിലൂടെ ലാത്തി കുത്തിക്കയറ്റുന്ന തരത്തിലുള്ള കസ്റ്റഡി പീഡനമാണോ നിങ്ങളുടെ കാലത്ത് നടക്കുന്നത്? എസ്.പിയുടെ നേതൃത്വത്തിലുള്ളത് ടോർച്ചർ സ്‌ക്വാഡാണോ?
പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അവരാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും എതിരാളികൾക്കെതിരെ കേസെടുക്കുന്നതും ഇഷ്ടക്കാരെ കേസെടുക്കാതെ സംരക്ഷിക്കുന്നതും. ആ ഉപജാപക സംഘം പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയിലാണ് കേരള പൊലീസ്. കസ്റ്റഡി മരണം ഉണ്ടായിട്ടും മുഖ്യമന്ത്രി പൊലീസിനെ ശ്ലാഘിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured