Connect with us
48 birthday
top banner (1)

Kerala

ബിനോയ് വിശ്വം തന്നെ സിപിഐ സെക്രട്ടറി; കെ.ഇ ഇസ്മായിലിന്റെ എതിർപ്പ് ചർച്ചയായില്ല

Avatar

Published

on

മുല്ലക്കര രത്നാകരൻ അധിക ചുമതലയൊഴിഞ്ഞു

നിസാർ മുഹമ്മദ്

Advertisement
inner ad

തിരുവനന്തപുരം: കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ബിനോയ് വിശ്വത്തെ പാർട്ടി സെക്രട്ടറി പദവി ഏൽപ്പിക്കാൻ ധാരണ. ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹക സമിതി അംഗം ആനി രാജ എന്നിവർ പങ്കെടുത്ത യോഗത്തിൽ ധാരണയായെങ്കിലും കീഴ്വഴക്കം അനുസരിച്ച് ഇന്ന് ചേരുന്ന കൗൺസിലാണ് പേര് ഔദ്യോഗികമായി അംഗീകരിച്ച് പ്രഖ്യാപിക്കുക. കാനത്തിന്റെ നിര്യാണത്തിന് തൊട്ടുപിന്നാലെ കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തെ നിയമിച്ചതെന്നും ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനാണെന്നും മുതിർന്ന നേതാവ് കെഇ ഇസ്മായിൽ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ അപസ്വരങ്ങളില്ലാതെ ബിനോയ് വിശ്വത്തെ പദവി ഏൽപ്പിക്കുയെന്ന ദൗത്യവുമായാണ് കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ യോഗത്തിന് എത്തിയത്. ഈ യോഗത്തിൽ മറ്റാരുടെയും പേര് ഉയർന്നുവന്നില്ലെന്നതാണ് ശ്രദ്ധേയം. കാനത്തിന്റെ സംസ്കാരം നടന്ന ദിവസം കോട്ടയത്ത് അടിയന്തര നിർവാഹകസമിതി വിളിച്ച് ബിനോയ് വിശ്വത്തിനു സെക്രട്ടറിയുടെ ചുമതല കൈമാറാൻ മുൻകൈ എടുത്തതും കേന്ദ്ര നേതൃത്വമായിരുന്നു. ബിനോയിയുടെ പേരിനോട് എതിർപ്പ് ഉണ്ടായില്ലെങ്കിലും കാനത്തിന്റെ സംസ്കാര ദിനം തന്നെ അതിനായി തെരഞ്ഞെടുത്തതിനെതിരെ കോട്ടയത്തെ യോഗത്തിൽ വിമർശനം ഉണ്ടായിരുന്നു.
അതേസമയം, സ്വത്ത് സമ്പാദനക്കേസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ.പി ജയനെതിരെ സ്വീകരിച്ച നടപടി നടപ്പാക്കാനും യോഗം തീരുമാനിച്ചു. നേരത്തെ ഇതുസംബന്ധിച്ച് അന്വേഷിക്കാനായി മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ ചുമതല നൽകി പത്തനംതിട്ടയിലേക്ക് അയച്ചെങ്കിലും നടപടിക്ക് വേഗമുണ്ടായില്ലെന്ന് ആരോപണം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുല്ലക്കര രത്നാകരൻ പത്തനംതിട്ടാ ജില്ലാ സെക്രട്ടറി
ചുമതലയിൽ നിന്ന് ഒഴിഞ്ഞു. അവിടെ, വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ
ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം, സംസ്ഥാന നിർവാഹക സമിതിയംഗം സി.കെ ശശിധരനെ ചുമതലയേൽപ്പിച്ചു.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured