മോൻസൺ കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐ അന്വേഷിക്കണം: ബെന്നി ബഹനാൻ

കൊച്ചി: മോൻസൺ കേസിലെ കോടതിയുടെ പരാമർശങ്ങളും സംശയങ്ങളും നേരത്തെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരി വെയ്ക്കുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി. ഉന്നതരായ പൊലീസ് ഉദ്യോഗസ്‌ഥർ അകപ്പെട്ടിരിക്കുന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കോടതി പോലും അസംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ കേസ് ഉടൻ സി ബി ഐക്ക് വിടണം. ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരൂ. കേസിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വമ്പന്മാർ ആണെങ്കിലും പുറത്ത് വരണമെന്നും ബെന്നി ബഹനാൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. . ഐ.ജിയെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രമായില്ല. ഇന്റലിജൻസ് റിപ്പോർട്ട് പോലും പൂഴ്ത്തിവച്ചു എന്നത് അതീവ ഗുരുതരമാണ്. ഡി ജി പിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ പോലും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിലൂടെയേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കൂ.

കേസിലെ ബെഹ്‌റയുടെ പങ്കിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ബെഹ്‌റയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അത് കൊണ്ട് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറാകില്ല. സർക്കാർ എന്തൊക്കയോ മറയ്ക്കാനും പലരെയും രക്ഷപ്പെടുത്താനും ശ്രമിക്കുന്നു. കേസ് അടിയന്തിരമായി സി ബി ഐക്ക് വിടാൻ സർക്കാർ തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment