യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കണം : വിദേശകാര്യ മന്ത്രിക്ക് ബെന്നി ബഹനാൻ എംപിയുടെ കത്ത്

ന്യൂഡൽഹി : യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തിലധികം മലയാളികളടക്കം ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബെന്നി ബഹനാൻ എം പി കത്തെഴുതി. വാർത്താ മാധ്യമങ്ങൾക്ക് പുറമേ യുക്രെയിനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ പങ്കുവെച്ച വീഡിയോകളും ടെലിഫോൺ സംഭാഷണങ്ങളും ഭീതിയോടെയാണ് കണ്ടറിഞ്ഞത്. പലരും പങ്കുവയ്ക്കുന്ന ദയനീയസ്ഥിതി കേന്ദ്രസർക്കാർ മുഖവിലക്ക് എടുക്കണമെന്നും അടിയന്തര സംവിധാനങ്ങളൊരുക്കി വിദ്യാർഥികൾ അടങ്ങുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും ധ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും ബെന്നി ബഹനാൻ വിദേശകാര്യ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment