കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ ബെന്നി ബഹനാൻ എം.പി അനുശോചിച്ചു

കാർട്ടൂണിസ്റ്റ് യേശുദാസന്റെ നർമ്മബോധത്തോടെയുള്ള വരകൾ കേരള രാഷ്ട്രീയ ചരിത്രം കൂടിയാണ്. കടുത്ത വിമർശനങ്ങൾ നർമ്മബോധത്തോടെ കാർട്ടൂണുകളാക്കാനുള്ള പ്രത്യേക വൈഭവത്തിനുടമയായിരുന്നു അദ്ദേഹമെന്ന് ബെന്നി ബഹനാൻ എം.പി അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കാർട്ടൂൺ എന്ന കലയെ ജനകീയമാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. വരകളിലൂടെ നിർഭയം തന്റെ അഭിപ്രായങ്ങൾ രേഖപെടുത്തിയിരുന്ന അസാമാന്യ പ്രതിഭയായിരുന്നു യേശുദാസനെന്ന് ബെന്നി ബഹനാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related posts

Leave a Comment