നിയമവാഴ്ചയെ അട്ടിമറിക്കുന്നവരെ സർക്കാർ സംരക്ഷിക്കുന്നു: ബെന്നി ബഹനാൻ എം.പി

കൊച്ചി: നിയമവാഴ്ച അട്ടിമറിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. ഒരു പെൺകുട്ടി പരാതി നൽകിയിട്ട് മുപ്പത് ദിവസത്തോളം കേസ് എടുക്കാൻ പോലും തയാറാകാത്ത പോലീസ് ഉദ്യോഗസ്‌ഥൻ എങ്ങനെ ക്രമസമാധാന ചുമതലയിൽ തുടരാൻ കഴിയും. നിരവധി കേസുകളിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സംരക്ഷിക്കാനുള്ള എന്ത് ബാധ്യതയാണ് സർക്കാരിനും സി പി എമ്മിനും ഉള്ളത്. സ്ത്രീകളോട് സ്‌ഥിരമായി മോശമായി പെരുമാറുന്ന ഉദ്യോഗസ്‌ഥനെ സംരക്ഷിക്കുന്ന സർക്കാർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്നും ബെന്നി ബഹനാൻ ചോദിച്ചു.

Related posts

Leave a Comment