Connect with us
48 birthday
top banner (1)

Kerala

ആത്മബന്ധം കൈമുതലാക്കി ബെന്നിബഹനാൻ

Avatar

Published

on

എം.പി എന്ന നിലയിൽ മണ്ഡലത്തിലെ മുക്കും മൂലയും ഹൃദിസ്‌ഥമാക്കിയ യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ മണ്ഡലത്തിലെ ജനങ്ങളുമായുള്ള ആത്മബന്ധം കൈമുതലാക്കിയാണ് ഓരോ ദിവസവും പ്രചാരണത്തിൽ മുന്നേറുന്നത്. പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ബെന്നി ബഹനാന്റെ പ്രചാരണം. വിവിധ മഠങ്ങൾ സന്ദർശിച്ചും അദ്ദേഹം അനുഗ്രഹം തേടി. പ്രധാന വ്യക്തികളെ നേരിൽ കണ്ടും സ്‌ഥാപനങ്ങളിൽ എത്തി പിന്തുണ അഭ്യർഥിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. കുറുമശേരി ലിറ്റിൽ ഫ്‌ളവർ അക്കാദമിയിൽ കുട്ടികളുമായി സ്നേഹസംവാദം നടത്തിയും മൂഴിക്കുളം നാലമ്പലത്തിലെത്തി അനുഗ്രഹം തേടിയും പ്രചാരണം തുടങ്ങിയ ബെന്നിബഹനാൻ കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിലെ ആകാശപ്പറവകൾ എന്ന സ്‌ഥാപനം സന്ദർശിച്ച് അന്തേവാസികളുടെ അനുഗ്രഹം തേടി.ഇവിടത്തെ ഭിന്നശേഷിക്കാരായ അന്തേവാസികളുമൊത് അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. വൈകിട്ട് അങ്കമാലിയിൽ നടന്ന യുഡിഎഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ഇഫ്താർ സംഗമത്തിലും ബെന്നി ബഹനാൻ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പട്ടികജാതി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാതെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു;
എ.കെ ശശി

Published

on

തിരുവനന്തപുരം: കേരളത്തെ സിപിഎമ്മിന്റെ അടിസ്ഥാന ശക്തിയായ പട്ടികജാതി വിഭാഗങ്ങളിൽ നിന്നും ഒരു ജനപ്രതിനിധിയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കേരളത്തിലെ 35 ലക്ഷം ജനങ്ങളെ എൽഡിഎഫ് സർക്കാർ വംശീയമായി അപമാനിച്ചിരിക്കുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി ആരോപിച്ചു. മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഉണ്ടാകേണ്ടത് ആ വിഭാഗങ്ങളുടെ ഭരണഘടന അവകാശമാണ്. അതിനെ വർഗീയതയായി വഴിതിരിച്ചു വിടുന്ന ഗോവിന്ദൻ മാസ്റ്റർ വീണ്ടും ഈ ജനവിഭാഗത്തെ പരിഹസിക്കുകയാണ്. ഇതിന് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ അവിടുത്തെ ജനങ്ങൾ മറുപടി നൽകുമെന്നും എ.കെ.ശശി മുന്നറിയിപ്പു നൽകി.

Continue Reading

Kannur

മുനമ്പം: വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് സംസ്ഥാന സർക്കാർ സൗകര്യമൊരുക്കുന്നു; കെ.സി. വേണുഗോപാല്‍

Published

on

കണ്ണൂർ: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തി. സംഘ്പരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവും നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു.

മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുനമ്ബം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘ്പരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സി.പി.എം ഇക്കാര്യത്തില്‍ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

Advertisement
inner ad
Continue Reading

Kerala

ഉപതെരഞ്ഞെടുപ്പ്; 20ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി

Published

on

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധിയായിരിക്കും. മണ്ഡലത്തിൽ വോട്ടുള്ളവർക്കും ‍മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

Continue Reading

Featured