Connect with us
48 birthday
top banner (1)

Kannur

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ.രജീഷിനെ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്യുന്നു

Avatar

Published

on

ബെം​ഗളൂരു: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ.രജീഷിനെ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. കേരളത്തിലേക്കു തോക്കുകൾ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു കബൺ പാർക്ക് പൊലീസ് രജീഷിനെ ചോദ്യംചെയ്യുന്നത്. കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണു കർണാടക പൊലീസ് ചോദ്യം ചെയ്യുന്നതിനായി രജീഷിനെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് ചോദ്യംചെയ്യൽ. ആയുധക്കടത്തിനു പിന്നിൽ ഭീകരവാദ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ് സംഘാടകനും മലയാളിയുമായ നീരജ് ജോസഫ് തോക്കുവിൽപനയ്ക്കായി ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ബെംഗളൂരു ക്വീൻസ് റോഡിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ ആഡംബരക്കാറിൽനിന്നു 3 പിസ്റ്റളുകളും 99 വെടിയുണ്ടകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി.കെ രജീഷിന്റെ നിർദേശ പ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലെത്തി കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രജീഷിനെ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുമ്പോഴാണ് പൊലീസ് പിടിച്ചത്. കേസിൽ നാലാം പ്രതിയാണ് ടി കെ രജീഷ്. ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പി കെ കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികളുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

ഇകെ നായനാരുടെ വസതിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Published

on

ക​ണ്ണൂ​ര്‍: സിപിഎം നേതാവും മുൻ മുഖ്യമന്ത്രിമായിരുന്ന ഇകെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. പ​യ്യാ​മ്പ​ല​ത്തെ വീട്ടിൽ എത്തിയ അദ്ദേഹത്തെ നാ​യ​നാ​രു​ടെ ഭാ​ര്യ ശാ​ര​ദ ടീ​ച്ച​ര്‍ സ്വീ​ക​രി​ച്ചു. തന്‍റെ കാല്‍തൊട്ട് വ​ന്ദി​ച്ച സു​രേ​ഷ് ഗോ​പി​ക്ക് ശാ​ര​ദ ടീ​ച്ച​ര്‍ മ​ധുരം ന​ല്‍​കി.

സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് അവർ പ്ര​തി​ക​രി​ച്ചു. സു​രേ​ഷ് ഗോ​പി വീ​ട്ടി​ല്‍ വ​രു​ന്ന​തി​ല്‍ പു​തു​മ​യി​ല്ല. ഇ​തി​ന് മു​ന്‍​പും പ​ല​ത​വ​ണ വ​ന്നി​ട്ടു​ണ്ട്. കു​ടും​ബ​വു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള സ്‌​നേ​ഹ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ശാ​ര​ദ ടീ​ച്ച​ര്‍ പ​റ​ഞ്ഞു. “ത​ന്‍റെ സ​ഖാ​വ് ആ​രാ​ണെ​ന്ന് അ​റി​യി​ല്ലേ, ഇ​തി​ല്‍ രാ​ഷ്ട്രീ​യം കാ​ണ​രു​ത്’ ത​ന്‍റെ അ​പേ​ക്ഷ​യാ​ണെ​ന്നും സ​ഖാ​വി​ന് ദോ​ഷം വ​രു​ന്ന​തൊ​ന്നും പ​റ​യി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Advertisement
inner ad

സു​രേ​ഷ് ഗോ​പി രാ​ഷ്ട്രീ​യം നോ​ക്കി​യ​ല്ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സു​രേ​ഷ് ഗോ​പി മ​ന്ത്രി​യാ​യി ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ക​രു​തു​ന്നു. മു​മ്പ് എം​പി ആ​യി​രു​ന്ന​പ്പോ​ഴും ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണെ​ന്നും ശാ​ര​ദ ടീ​ച്ച​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നാ​യ​നാ​രെ കു​റി​ച്ചെ​ഴു​തി​യ പു​സ്ത​കം അ​വ​ര്‍ സു​രേ​ഷ് ഗോ​പി​ക്ക് സ​മ്മാ​നി​ച്ചു. ശാ​ര​ദ ടീ​ച്ച​റോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് സു​രേ​ഷ് ഗോ​പി മ​ട​ങ്ങി​യ​ത്.

Advertisement
inner ad
Continue Reading

Kannur

തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി

Published

on

കണ്ണൂർ: തലശേരി- മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. കാറുകൾക്ക് പുതുക്കിയ ടോൾ നിരക്ക് പ്രകാരം 75 രൂപയാണ് ഒരു വശത്തേക്ക് മാത്രം നൽകേണ്ടി വരിക. ഇരുഭാഗത്തേക്കുമായി നൽകേണ്ടത് 110 രൂപ. മുൻപ് ഈടാക്കിയിരുന്ന ടോൾ നിരക്ക് 65 രൂപയായിരുന്നു. നിലവിൽ 10 രൂപയാണ് കൂട്ടിയത്. വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും. അൻപത് യാത്രകൾക്ക് 2195 രൂപയിൽ നിന്ന് 2440 രൂപയാവും. എന്നും ഈ പാതയിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് യാത്രക്കാർ പറയുന്നു. കുറഞ്ഞ ദൂരത്തിന് നൽകിപ്പോന്നത് കൂടുതൽ ടോളെന്ന പരാതി ആദ്യമേ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Kannur

പാര്‍ട്ടിക്കുള്ളില്‍ തിരുത്തലുകള്‍ അനിവാര്യം: വിമര്‍ശനവുമായി പി ജയരാജന്‍

Published

on

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. തോല്‍വി പാഠമാകണമെന്നും പോരായ്മകള്‍ പരിശോധിച്ച് മുന്നോട്ടു പോകണമെന്നുമാണ് പി ജയരാജന്റെ ഒളിയമ്പ്. പാര്‍ട്ടിക്കകത്ത് തിരുത്തല്‍ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയിലെ പാഠം ഉള്‍ക്കൊണ്ട് ജനങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പി ജയരാജന്‍ പറയുന്നു.

പരാജയപ്പെട്ടാലും വിജയിച്ചാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക. ആ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. ഭരണരംഗത്തെ പോരായ്മകളും പാര്‍ട്ടിക്കകത്ത് ആവശ്യമായ തിരുത്തലുകളും വേണമെന്ന ധ്വനിയാണ് പി ജയരാജന്റെ പ്രതികരണത്തിലുള്ളത്.

Advertisement
inner ad

ഭരണവിരുദ്ധ വികാരം എന്ന ചോദ്യത്തോട് മുഖം തിരിച്ച മുഖ്യമന്ത്രിയുടെ മറുപടി നല്‍കുമ്പോഴും തിരുത്തലുകള്‍ അനിവാര്യമാണെന്ന പി ജയരാജന്റെ പ്രതികരണം പരോക്ഷമായ രാഷ്ട്രീയ വിമര്‍ശനമാണ്.

Advertisement
inner ad
Continue Reading

Featured