Connect with us
,KIJU

National

ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമം: 2 പേര്‍ കൂടി മരിച്ചു

Avatar

Published

on

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ രണ്ടു പേര്‍ കൂടി മരിച്ചതോടെ ബംഗാളില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നു. സംഘര്‍ഷ ഭരിതമായ വോട്ടെടുപ്പ് കഴിഞ്ഞ് ശനിയാഴ്ച രാത്രി ബൈഷ്ണവ്‌നഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മതിയുര്‍ റഹ്‌മാന്‍ വോട്ട് ചെയ്യാന്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചില ആളുകള്‍ വളഞ്ഞ് കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഭരണകക്ഷിയായ ടിഎംസി ആരോപിച്ചു. സംഘര്‍ഷത്തിനിടെ മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബസന്തിയിലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 62 കാരനായ അജഹര്‍ ലഷ്‌കറും ഞായറാഴ്ച രാവിലെ മരിച്ചു. സൗത്ത് 24 പര്‍ഗാനാസിലെ ബസന്തിയില്‍ ടിഎംസിയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും (ആര്‍എസ്പി) തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ബാലറ്റ് പെട്ടികള്‍ നശിപ്പിക്കുകയും നിരവധി ഗ്രാമങ്ങളില്‍ എതിരാളികള്‍ക്ക് നേരെ ബോംബെറിയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവങ്ങള്‍ക്കു ശേഷം ഞായറാഴ്ചയും പലയിടത്തും സംഘര്‍ഷം നിലനില്‍ക്കുകയാണ്. 

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കെ. ചന്ദ്രശേഖർ റാവുവിനു വീണു പരുക്കേറ്റു

Published

on

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനു വീണു പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാൽ വഴുതി വീണതിനെ തുടർന്നാണ് കെസിആറിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്കു മാറ്റിയത്. എരവള്ളിയിലെ ഫാം ഹൗസിൽ വച്ചാണ് സംഭവം. മുൻ മുഖ്യമന്ത്രിയെ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെസിആറിന്റെ മകളും മുൻ എംപിയുമായ കവിത കൽവകുന്ത്‌ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

Featured

നാലു കേന്ദ്ര മന്ത്രിമാർക്ക് അധിക ചുമതല

Published

on

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവർ രാജി വച്ച സാഹചര്യത്തിൽ നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. അർജ്ജുൻ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നൽകി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നൽകി. മറ്റൊരു സഹമന്ത്രി ഭാരതി പർവീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നൽകിയത്. മന്ത്രിസഭയുടെ പുനഃസംഘടന ഉടനുണ്ടാവുമെന്ന അഭ്യൂഹം ശക്തമാണ്.

Continue Reading

Featured

രേവന്ത് റെഡ്ഡിയു‌ടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും

Published

on

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.

കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.

Advertisement
inner ad

തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.

Advertisement
inner ad
Continue Reading

Featured