കൊറോണ മൂലം വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതർക്ക് ആനുകൂല്യം നൽകണം:ഖത്തർ കെ എം സി സി

ഇന്ത്യയിൽ കൊറോണ മൂലം മരണപ്പെട്ട മുഴുവൻ പേരുടെയും
ആശ്രിതർക്ക്  ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതി വിധി യുടെ പാശ്ചാത്തലത്തിൽ വിദേശത്ത് വെച്ച് കൊറോണ മൂലം  മരണപ്പെട്ട മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക്  ആനുകൂല്യം നൽകാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് ഖത്തർ കെ എം സി സി സംസ്ഥാന കമ്മിറ്റി ബന്ധപ്പെട്ടവരോട്  ആവശ്യപ്പെട്ടു.
കേന്ദ്ര –  സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ, വിദേശങ്ങളിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുകളിൽ നിന്നോ ഈ ആനുകൂല്യം നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കെ.എം സി സി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉൾപ്പെടെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് നടപടി  ആവശ്യപ്പെട്ട്  കേന്ദ്ര – കേരള സർക്കരുകൾക്കും,
ഇന്ത്യൻ എംബസ്സിക്കും
 നിവേദനം നൽകും.

Related posts

Leave a Comment