വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് IYCC ബഹ്റൈൻ

ബഹ്റൈൻ : കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സർക്കാര് സാമ്പത്തിക സഹായം ചെയ്യണമെന്ന് ഐ വൈ സി സി ബഹ്റൈൻ ആവശ്യപെട്ടു,നൂറുകണക്കിന് പ്രവാസികൾ ആണ് ഇത് വരെ മരണപ്പെട്ടത്, അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന അവരുടെ കുടുംബങ്ങൾ ആശ്രയമറ്റ നിലയിൽ ആണ്,പല കുടുംബങ്ങളും പട്ടിണിയിൽ ആണ്, വൃദ്ധരായ മാതാപിതാക്കൾ ദുരിതത്തിലാണ്,കടക്കെണിയിൽ പെട്ട് ലോണും മറ്റും എടുത്തവർ ജപ്തി ഭീഷണിയിൽ ആണ്,മക്കളുടെ ഫീസ് അടക്കാൻ പോലും കഴിയാത്ത രീതിയിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾ തീരാ ദുരിതത്തിൽ ആണ്,നാട്ടിലെ ഭൂരിഭാഗം കുടുംബങ്ങളും മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കാണാൻ സാധിക്കാത്തവർ ആണ്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് സഹായങ്ങൾ എത്തിക്കണം, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ ക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കും ഐ വൈ സി സി നിവേദനം നൽകുമെന്നും പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു

Related posts

Leave a Comment