ബെഹ്‌റയ്ക്ക് പുരാവസ്തുക്കൾ സമ്മാനിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: സംസ്‌ഥാന പോലീസ് മേധാവിയായിരിക്കെ പുരാവസ്തു തട്ടിപ്പ് കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും ഉൾപ്പെട്ട മോൻസൻ മാവുങ്കലിന് ഒത്താശ ചെയ്ത ലോക് നാഥ്‌ ബെഹ്‌റയ്ക്ക് പ്രതീകാത്മകമായി പുരാവസ്തുക്കൾ സമ്മാനിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചി മെട്രോ എം ഡി സ്‌ഥാനത്ത്‌ നിന്ന് ബെഹ്‌റയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കെ എം ആർ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി.

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പുരാവസ്തുക്കളായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. വെല്ലിങ്ങ്ടൺ സായിപ്പ് ഉപയോഗിച്ചിരുന്ന ഫോൺ, കൊച്ചി രാജാവ് പാചകം ചെയ്തിരുന്ന ഉരുളി, ബാഹുബലി പാനീയം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഗ്ലാസ്സ്,കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിൽ നിത്യ ഉപയോഗ വിളക്ക്, അലാവുദ്യിൻ ഉപയോഗിച്ച അത്ഭുത വിളക്ക്, ബോധി ധർമ്മന്റെ പ്രതിമ തുടങ്ങിയ പുരാവസ്തുക്കളുമായെത്തിയ പ്രവർത്തകർ അവ കെഎംആർഎൽ ഓഫീസിൻറെ മുൻപിൽ പ്രതീകാത്മകമായി എം.ഡി ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ചു.

തുടർന്ന് കെ.എം.ആർ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൻസൻ മാവുങ്കൽ തട്ടിപ്പ് വിഷയത്തിൽ അടിയന്തരമായി ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്തു നിന്ന് പുറത്താക്കി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ ടി. ജി സുനിൽ,ആബിദ് അലി,ജിന്റോ ജോൺ,ജിൻഷാദ് ജിന്നാസ്,ലിന്റോ പി ആന്റു, അഫ്സൽ നമ്പ്യാരാത്ത്,ജില്ല ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി,ഷാൻ മുഹമ്മദ്‌,അബ്ദുൽ റഷീദ്, ഷംസു തലക്കോട്ടിൽ,സിജോ ജോസഫ്,എൽദോസ് എം ബേബി, സിജു കടയ്ക്കനാട്, സിറാജ് ചേനക്കര,സിജു മലയാറ്റൂർ,അനീഷ്‌ പി. എഛ്,ഷുഹൈബ് എം എസ്, ജർജസ്സ് ജേക്കബ്,ലിജോ ജോസ്, സനൽ മാത്യു, ജിത്തു പ്രദീപ്‌, ഹിജാസ്, നിതിൻ ബാബു, റിന്റോ കെ ജോയ്, നീൽ ഹെർഷാൽ, വിനു രവീന്ദ്രൻ, കെ കെ സുമേഷ്, ഫൈസൽ കുമ്പളം,ശ്രീജിത്ത്‌ പറക്കാടൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment