Connect with us
48 birthday
top banner (1)

News

സെക്രട്ടേറിയറ്റിന് മുന്നിൽ പങ്കാളിത്ത പെൻഷൻകാരുടെ ഭിക്ഷാടന സമരം

Avatar

Published

on

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, എൻ പി എസ് പെൻഷൻകാർക്ക് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് നൽകുക . D ഗ്രാറ്റുവിറ്റി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മൂവ്മെൻറ് ഫോർ ഓൾഡ് പെൻഷൻ സ്കീം (KMOPS)സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഭിക്ഷാടന സമരം സംഘടിപ്പിച്ചു. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഇർഷാദ് എം എസ്ഉ ദ്ഘാടനം ചെയ്തുസാമൂഹ്യ സുരക്ഷ പെൻഷൻ തുക പോലും ലഭിക്കാത്ത പങ്കാളിത്ത പെൻഷൻകാരുടെ ദയനീയമായ അവസ്ഥ ഭരണാധികാരികളുടെയും സമൂഹത്തിൻ്റെയും സർവീസ് സംഘടനകളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്.

അസംഘടിത മേഖലയിലെ ഒരു ദിവസത്തെ ദിവസക്കൂലിയിനത്തിലുള്ള തുക പോലും ഒരു മാസത്തെ പെൻഷനായി പങ്കാളിത്ത പെൻഷൻകാർക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കുന്നത് പേയ്മെൻ്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിൻ്റെ വ്യവസ്ഥകൾ പോലും മാനിക്കാതെയാണ്.- അദ്ദേഹം പറഞ്ഞുസംസ്ഥാന പ്രസിഡൻ്റ് നിസാമുദ്ദീൻ ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു .വിരമിച്ച എൽപിഎസ് ജീവനക്കാർക്ക് നീതിക്കുവേണ്ടി മരണം വരെ പോരാടും എന്ന് അദ്ദേഹം പറഞ്ഞു രതീഷ് പുത്തൻവേലിക്കര സ്വാഗതവുംകേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹരീഷ് പാലിയേക്കുന്നേൽ .സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റുക്കി .ഗിരിജ .കൃഷ്ണകുമാരി ജനറൽ സെക്രട്ടറി ഷാനവാസ് , ശ്രീലാൽ കൊല്ലം . കെ പി അനസ് എന്നിവർ സംസാരിച്ചു. KMOPS സംസ്ഥാന ട്രഷറർ അബ്ദുൽ ജബ്ബാർ നന്ദി പ്രകാശിപ്പിച്ചു

Advertisement
inner ad

News

ഏകാദശി: ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ

Published

on

ഗുരുവായൂർ: ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ ഗുരുപവനപുരിയിൽ എത്തി. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.

ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം സാധ്യമാണ്. ഏകാദശി ദിവസമായ ഇന്നു രാവിലെ പാർഥ സാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് കൊമ്പൻ ഗോകുലാണ് കോലമേറ്റിയത്. പഞ്ചവാദ്യം അകമ്പടിയുടെ രാവിലെ 9 ന് ആരംഭിക്കാറുള്ള എഴുന്നള്ളിപ്പ് ഇത്തവണ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച രാവിലെ 6.30 ന് ആരംഭിച്ചു. 9 ന് മുൻപായി തിരിച്ചെത്തി. ഏകാദശി വ്രതവിഭവങ്ങളോടെ ഭക്തർക്ക് രണ്ട് സ്‌ഥലങ്ങളിലായി പ്രസാദ ഊട്ട് നൽകുന്നുണ്ട്. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളവും പഞ്ചവാദ്യവും അകമ്പടിയാകും. ഇന്ന് അർധരാത്രി മുതൽ കുത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം നടക്കും. ദ്വാദശി ദിവസമായ നാളെ രാവിലെ 9 ന് ക്ഷേത്രം അടച്ചാൽ വൈകിട്ട് 3.30 ന് മാത്രമേ തഉറക്കുകയുള്ളൂ.

Advertisement
inner ad
Continue Reading

National

ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി

Published

on

റായ്പൂര്‍: ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

അനിമേഷ് മണ്ഡല്‍ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡല്‍ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

Advertisement
inner ad

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

chennai

അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

Advertisement
inner ad

അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement
inner ad
Continue Reading

Featured