മഞ്ചേരിയില്‍ വിറകു പെറുക്കി അടുപ്പുകൂട്ടി മഹിളാ കോണ്‍ഗ്രസ്സ് സമരം


മഞ്ചേരി:പാചകവാതക, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പത്തിന പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി, മഞ്ചേരിയില്‍ വിറകു പെറുക്കി അടുപ്പുകൂട്ടി കട്ടന്‍ ചായ തയ്യാറാക്കി വിതരണം ചെയ്ത് മഹിളാ കോണ്‍ഗ്രസ്സ് സമരം ശ്രദ്ധ നേടി.
വിറക് പെറുക്കി ഭക്ഷണം പാകം ചെയ്തിരുന്ന പഴയ കാലത്തേക്ക് , ജനങ്ങളുടെ ജീവിത നിലവാരത്തെ തിരിച്ചു കൊണ്ടു പോകുന്നതാണ് പാചക വാതക വില വര്‍ദ്ധന എന്ന സന്ദേശം സമൂഹത്തിനു നല്‍കിയാണ് മഹിളകള്‍ വേറിട്ട സമരം കാഴ്ചവെച്ചത്.
തിളപ്പിച്ച കട്ടന്‍ ചായ കഴിച്ചു കൊണ്ട് പൊതുജനങ്ങളും കൗതുകത്തോടെ വ്യത്യസ്ഥ സമരത്തിന് പിന്തുണയേകി.
മഞ്ചേരി നഗരസഭാ പൊതുമരാമത്ത് സ്ഥിര സമിതി അദ്യക്ഷ സി.സക്കീന യുടെ അദ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീനാ ജോസഫ് ഉല്‍ഘാടനം ചെയ്തു.
മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വല്ലാഞ്ചിറ ഹുസ്സൈന്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചേരി, കെ.പ്രീതി, സുബൈര്‍ വീമ്പൂര്‍, രമ്യാ ബി ശങ്കര്‍, എന്‍.ടി.സുലൈഖ, ദിവ്യാ മനേഷ്, ജിജി ശിവശങ്കര്‍, എം.ഹസ്‌ന , കെ.വി. ഷീന സംസാരിച്ചു.

Related posts

Leave a Comment