വണ്ട് തൊണ്ടയില്‍ കുടുങ്ങി കുട്ടിമരിച്ചു

കാസര്‍ഗോഡ്ഃ കളിച്ചുകൊണ്ടിരിക്കെ, തൊണ്ടയില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. ചെന്നിക്കര സ്വദേശികളായ സത്യേന്ദ്രന്‍റെയും രഞ്ജിനിയുടെയും മകന്‍ അന്‍വേദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണു കുട്ടി മരിച്ചതെങ്കിലും ഇന്നു നടന്ന പോസ്റ്റ്മോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്.

വൈകുന്നേരം സഹോദരനൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി മുഖംപൊത്തി നിലത്തു വീണു. ശ്വാസം കിട്ടാതെ കുട്ടി ബുദ്ധിമുട്ടുകയും നിലവിളിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു. വീട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയില്ല. അവര്‍ കുട്ടിയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെയും കുട്ടിയുടെ അസ്വസ്ഥതയുടെ കാരണം വ്യക്തമായില്ല. പെട്ടെന്നു തന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞു.

മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ വണ്ടിനെ കണ്ടെത്തിയത്.

Related posts

Leave a Comment