തല്ലിയോ പീഡിപ്പിച്ചോ നിങ്ങൾ തന്നെ തീർത്തോ, നമ്മളില്ലേ…; എസ്എഫ്ഐ എഐഎസ്എഫ് തർക്കത്തിൽ ഇടപെടാനില്ലെന്ന് സിപിഎമ്മും സിപിഐയും

കോട്ടയം : കോട്ടയത്തെ എസ്എഫ്ഐ എഐഎസ്എഫ് തർക്കത്തിൽ ഇടപെടാനില്ലെന്ന് സിപിഎം സിപിഐ ജില്ലാ നേതൃത്വം. വിഷയം വിദ്യാർത്ഥി സംഘടനകൾ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ഇരു പാർട്ടികളുമുള്ളത്. അതിനിടെ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ് രംഗത്തു വന്നു. സംഘപരിവാറിൽ നിന്നാണോ എസ്എഫ് ഐ ജാതിവെറി പഠിച്ചതെന്നായിരുന്നു എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിൻറെ ചോദ്യം വിദ്യാർത്ഥി സംഘടകൾ തമ്മിലുള്ള തർക്കത്തിൽ തത്കാലം ഇടപടേണ്ടതില്ലെന്നാണ് പാർട്ടികളുടെ തീരുമാനം. വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദ്ദേശം സിപിഎമ്മും സിപിഐയും വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് നൽകിക്കഴിഞ്ഞു. മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന രീതിയിലേക്ക് വിഷയം വളരരുതെന്നും പ്രശ്ന പരിഹാരം ഉടൻ ഉണ്ടാക്കണമെന്നുമാണ് നിർദ്ദേശം. അതോടൊപ്പം തന്നെ വിഷയം കോട്ടയത്തെ ഇടതു മുന്നണി ജില്ലാ യോഗത്തിൽ ഉന്നയിക്കുമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരൻ പറഞ്ഞു.വിദ്യാർത്ഥി സംഘടനകൾ തന്നെ പ്രശ്നം പരിഹരിക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലും വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐ എഐഎസ്എഫ് നേതൃത്വം വെടി നിർത്തലിന് ഇതുവരെ തയ്യാറായിട്ടില്ല . രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാൻ ഇരവാദം ഉന്നയിച്ചുള്ള വില കുറഞ്ഞ രാഷ്ടട്രീയമാണ് എഐഎസ്എഫിൻറേതെന്ന് എസ്എഫ് ഐ കുറ്റപ്പെടത്തി.

Related posts

Leave a Comment