ജനനേന്ദ്രിയത്തിൽ പയറുമണികൾ കുടുങ്ങി ; 30-കാരൻ ആശുപത്രിയിൽ

മിഷി​ഗൺ: ജനനേന്ദ്രിയത്തിൽ പയറുമണി കുടുങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ ഡോക്ടർമാർ രക്ഷപ്പെടുത്തി.അമേരിക്കയിലെ മിഷിഗണിലാണ് സംഭവം എന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പണിപാളി എന്നറിഞ്ഞതും ഇയാൾ നീളമുള്ള വസ്തുകൊണ്ടു ഉള്ളിൽ പോയത് തിരികെ എടുക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അങ്ങനെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. മുൻപും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഇയാൾ പറയുന്നു. പക്ഷെ അന്നൊന്നും ഇത്രയധികം പയറുമണികൾ കടത്തിയിരുന്നില്ല. ഏഴു മില്ലിമീറ്റർ വലുപ്പമുള്ള ആറ് പയറുമണികളാണ് സ്കാനിങ്ങിൽ കണ്ടെത്തിയത്. ഒരെണ്ണം മൂത്രസഞ്ചിയിലേക്കും കടന്നിരുന്നു. ഇയാൾ തന്നെയാണ് പയറുമണികൾ അകത്തേക്ക് കടത്തിവിട്ടത്. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പയറുമണികൾ സ്ഖലനം വഴി പുറത്തുപോവും എന്ന പ്രതീക്ഷയിലാണ് ഇയാൾ ഇങ്ങനെ ചെയ്തത്. എന്നാൽ ‘സ്വാഭാവികമായും’ പയറുമണികൾ ഉള്ളിൽ നിന്നും പുറത്തെത്തും എന്ന് കരുതിയ ആൾക്ക് തെറ്റി. അവ ലിംഗത്തിനുള്ളിൽ കുടുങ്ങി.
മരവിക്കാനുള്ള ക്രീം പുരട്ടിയ ശേഷം ഡോക്ടർമാർ ഇവ ജനനേന്ദ്രിയത്തിന് പുറത്തെത്തിക്കുകയായിരുന്നു. എന്നിട്ടും പുറത്തെത്താത്ത പയറുമണികൾ ട്യൂബ് കടത്തിവിട്ടു പുറത്തിറക്കുകയായിരുന്നു. ഇയാളെ പിറ്റേ ദിവസം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

Related posts

Leave a Comment