National
സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ്: ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി
പുണെ: സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പുണെയില്‍ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കര്‍ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്.
സ്വകാര്യ ഓഡി കാറില്‍ ചുവപ്പ്-നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുക, അഡീഷനല്‍ കലക്ടര്‍ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബര്‍ കൈവശപ്പെടുത്തുക, അനുമതിയില്ലാതെ നെയിം ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ ആരോപണങ്ങളും യുവ ഓഫിസര്‍ക്കെതിരെയുണ്ട്. ഇവര്‍ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉണ്ട്.
നിലവിലെ തസ്തികയില്‍ ലഭ്യമല്ലാത്ത സൗകര്യങ്ങളാണ് ഇവര്‍ ആവശ്യപ്പെട്ടത്. മകളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ പൂജ ഖേദ്കറിന്റെ പിതാവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അധികാര ദുര്‍വിനിയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറാണ് നടപടി എടുത്തത്. 2023 ബാച്ച് ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ഇവര്‍. പൂണെയില്‍ നിന്ന് വാഷിമിലേക്കാണ് സ്ഥലം മാറ്റിയത്. പുണെ കലക്ടര്‍ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ കാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ബോര്‍ഡും ഇവര്‍ സ്ഥാപിച്ചിരുന്നു
National
പിഎഫ് തുക എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം ഇനിമുതൽ എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിലൂടെ പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. അടിയന്തര സാഹചര്യങ്ങളിൽ പിഎഫ് സമ്പാദ്യം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം. നിലവിൽ ഏഴ് കോടി സജീവ അംഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത്.
National
രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ
രാജ്യത്ത് ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 11,70,404 കുട്ടികളാണ്
സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടായിരുന്നു. അതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായതായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്.
Featured
ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു. സെപ്റ്റംബറിൽ പ്രസിഡന്റായതിനു ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനായകയ്ക്കൊപ്പം ഉണ്ടാകും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒക്ടോബർ ആദ്യം ശ്രീലങ്ക സന്ദർശിച്ചപ്പോൾ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News17 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login