News
ബീകോൺ കൺസൾട്ടൻസി ഗ്രൂപ്പ് റിയാദിൽ പ്രവർത്തനമാരംഭിച്ചു.
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജൻസിയായ “ബികോൺ മാനേജ്‌മെന്റ് കൺസൾട്ടൻസി” ഗ്രൂപ്പ് റിയാദ് ഒലയയിൽ പ്രവർത്തനമാരംഭിച്ചു. റിയാദിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഒലയ അൽ അർസിൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അതിയ്യ റിയാദ് ശാഖ ഉദ്‌ഘാടനം ചെയ്തു.
ജിദ്ദ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ശാഖയാണ് റിയാദിൽ ആരംഭിച്ചതെന്ന് ബികോൺ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംരംഭക ലൈസൻസ്, ഓഡിറ്റിങ് സർവീസ്,ലീഗൽ കൺസൺട്ടന്റ്സി,ബിസിനസ്സ് കൺസൽട്ടൻറ് തുടങ്ങിയ സേവനങ്ങളാണ് ബീക്കോണിന്റെ പ്രധാന മേഖല.
വാണിജ്യ താൽപര്യത്തിനപ്പുറത്ത് സൗദി അറേബ്യ വിദേശികൾക്കായി തുറന്നു നൽകിയ പുതിയ സംരംഭക സാധ്യതകൾ മലയാളികൾ ഉൾപ്പടെയുള്ള വിദേശ സമൂഹത്തിന് ഏറ്റവും കുറഞ്ഞ ചിലവിൽ സാധ്യമാക്കുകയാണ് ബികോൺ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രൂപ്പ് സി എം ഡി അലി അക്ബർ പട്ടർകടവൻ പറഞ്ഞു.
രേഖകൾ എല്ലാം തയ്യാറായി കഴിഞ്ഞാൽ ആഴ്ചകൾക്കകം മന്ത്രാലയത്തിന്റെ ലൈസൻസ് നേടാൻ വേണ്ട എല്ലാ സഹായങ്ങളും ബികോൺ നൽകും. ഏപ്രിൽ 30’ന് (സാമ്പത്തിക വർഷം)അവസാനിച്ച കോർപറേറ്റ് ടാക്സ് ഫയലിങ്ങ് കൃത്യതയോടെ പർത്തിയക്കി നൂറുശതമാനം ഉപപോക്താക്കളോടും നീതി പുലർത്താൻ സാധിച്ചിട്ടുണ്ടെന്നും അലി അക്ബർ പറഞ്ഞു.
ഭാരിച്ച സേവന നിരക്ക് ഈടാക്കാതെയും സുതാര്യമായും സമയബന്ധിതമായും സേവനങ്ങൾ പൂർത്തിയാക്കുന്ന ബീക്കോണിന് ജിദ്ദ ഉൾപ്പടെയുള്ള സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ സംതൃപ്‌തരായ ഉപഭോക്താക്കളുണ്ടെന്ന് ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ അവകാശപ്പെട്ടു.
ബത്‌ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അലി അക്ബർ പട്ടർകടവൻ,ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ,നിയമോപദേശകൻ ഖാലിദ് സുബ്ഹി, എക്സികുട്ടീവ് മാനേജർമാരായ മുബിനുൽ ഹക്ക്,ഇജാസ്, എന്നിവർ സംബന്ധിച്ചു.
Accident
പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്
ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. മകന്‍ ബോധം കെട്ട് വീഴുകയും ഭര്‍ത്താവിനും മകള്‍ക്കും പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.
Kerala
പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം: ‘ജിന്നുമ്മ’ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ‘ജിന്നുമ്മ’ എന്നറിയപ്പെടുന്ന മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെയും മന്ത്രവാദിനിയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28ന് ഖബറിടത്തില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കല്‍ ഡിവൈ.എസ്.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ ബന്ധുവീട്ടിലുണ്ടായിരുന്ന ദിവസമാണ് ഗഫൂര്‍ ഹാജി മരിച്ചത്.
Kannur
‘കട്ടന്‍ചായയും പരിപ്പുവടയും’ മാറ്റും: ആത്മകഥയ്ക്ക് പുതിയ പേരിടുമെന്ന് ഇ പി ജയരാജന്‍
കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്നും അത് തന്നെ പരിഹസിക്കാന്‍ ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ വരെയുള്ളത് പൂര്‍ത്തിയായി. ഡിസംബര്‍ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിത ചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം. പ്രസാധകരെ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി തേടി ഒട്ടേറെ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.
സമൂഹമാധ്യമങ്ങളില്‍ ആത്മകഥയെന്ന പേരില്‍ പ്രചരിച്ച ഭാഗങ്ങള്‍ തന്റേതല്ലെന്നും അതിനെതിരെ ഡി.സി ബുക്‌സിനെതിരായ നിയമ നടപടികള്‍ നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login