”ബാറ്റ്സ്മാൻ മോദി ബൗളർ പിണറായി പെട്രോൾ പ്രൈസ് സെഞ്ച്വറി ” വ്യത്യസ്ത പ്രതിഷേധവുമായി യൂ ത്ത് കോൺഗ്രസ്

വർക്കല ‘.വർക്കല മൈതാനം പെട്രോൾപമ്പിനു മുൻ വശം പെട്രോൾ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുംഭകോണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എ.ജെ. ജിഹാദ് അദ്ധ്യക്ഷത വഹിച്ച പരിപാടി DCC ജനറൽ സെക്രട്ടറി ഷിബു വർക്കല,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് കപ്പാംവിള, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ സജി, ജോയ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹനസ് നാസർ, അഫ്സൽ, മിഥുൻ കൃഷ്ണ, അച്ചു സത്യദാസ്, സൈദാലി തുടങ്ങിയവർ സംസാരിച്ചു. ഹരികൃഷ്ണൻ, നിഹാൽ, വിനോദ്,റിസ്‌വാൻ, ജാസിം, അരുൺമോഹൻ,ജാഫർ,ഷിഹാബ്, വിഷ്ണു, അംനാദ്, വൈശാഖ്, ജയറാം തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment