ബാറുകളില്‍ ഇന്നു മുതല്‍ കുറഞ്ഞവിലയ്ക്കു മദ്യം

കൊല്ലംഃ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ വില‌യ്ക്ക് മദ്യം ‌വില്‍ക്കാന്‍ ധാരണ. ബാര്‍ ഹോട്ടലുകള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനും ഏര്‍പ്പെടുത്തിയ വെയര്‍ഹൗസ് നികുതിയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. ബെവ്കോയില്‍ നിന്നു വാങ്ങുന്ന മദ്യത്തിന് 25 ശതമാനം അധിക നികുതിയാണു ചുമത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബാറുടമകള്‍ മദ്യവില്പന നിര്‍ത്തി വച്ചിരുന്നു. 13% ആണു പുതിയ നികുതി.

ഇതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങാന്‍ ബെവ്കോ ഔട്ട്ലെറ്റ് മാത്രമായി ചുരുങ്ങി. ഇതു വലിയ തോതിലുള്ള ജനക്കൂട്ടമുണ്ടാക്കി. എറണാകുളത്ത് ഹൈക്കോടതിക്കു മുന്നിലെ ഔട്ട്ലെറ്റില്‍പ്പോലും ആയിരക്കണക്കിന് ആളുകളെത്തി കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. ശവസംസ്കാര ചടങ്ങില്‍പ്പോലും ഇരുപതു പേരേ മാത്രം പങ്കെടുപ്പിക്കുന്ന സര്‍ക്കാര്‍ ബിവ്കൊ ഔട്ട്ലെറ്റുകളില്‍ ജനത്തിരക്കുണ്ടാക്കുന്നതു വഴി നല്‍കുന്ന സന്ദേശം എന്താണെന്ന് ഇന്നലെ ഹൈക്കോടതി ആരാഞ്ഞിരുന്നു. തിരക്കു കുറയ്ക്കാന്‍ നടപടി സ്വീകരിത്ത് കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്ന് തിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related posts

Leave a Comment