മെസ്സി ഇല്ലാത്ത പുതിയ യുഗം ജയത്തോടെ തുടങ്ങി ബാഴ്സലോണ

നീണ്ട 17 വർഷങ്ങൾക്കു ശേഷം ബാഴ്സലോണ ആദ്യമായി മെസ്സി ഇല്ലാതെ ലാലിഗ പോരാട്ടത്തിനിറങ്ങി. റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തായിരുന്നു ബാഴ്സ പട്ടാളം പുതിയ കാലത്തെ വരവേറ്റത്. മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ്, ജെറാഡ് പിക്വെ, സെര്‍ജി റോബെര്‍ട്ടോ എന്നിവരാണ് ബാഴ്സക്കായി ഗോളുകൾ നേടിയത്. 19-ാം മിനിറ്റില്‍ ഹെഡറിലൂടെ ജെറാഡ് പിക്വെ സീസണിലെ ആദ്യ ഗോള്‍ മുന്‍ ചാമ്പ്യന്മാർക്കായി നേടി. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബ്രാത്ത്വെയ്റ്റ് പന്ത് വലയിലെത്തിച്ചത്. 59-ാം മിനിറ്റില്‍ താരം തന്നെ ബാഴ്സയുടെ ലീഡ് മൂന്നായി ഉയര്‍ന്നി. എന്നാല്‍ മത്സരത്തിന്റെ അവാസന പത്ത് മിനിറ്റില്‍ സോസിഡാഡ് ബാഴ്സയെ വിറപ്പിച്ചു. 82-ാം മിനിറ്റില്‍ ജൂലന്‍ ലോബെറ്റെ ആദ്യ ഗോള്‍ മടക്കി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മിക്കേല്‍ ഒയാസബാള്‍ ബാഴ്സയുടെ പ്രതിരോധം തകര്‍ത്തു. സ്കോര്‍ 3-2. അധിക സമയത്ത് സെര്‍ജി റോബെര്‍ട്ടോ നേടിയ ഗോളാണ് ബാഴ്സയുടെ ജയം ഉറപ്പിച്ചത്.

Related posts

Leave a Comment