ഗായിക റിയാന ഇനി ബാർബഡോസിന്റെ ‘ഹീറോ’

നാഷനൽ ഹീറോ ആയി ഗായിക റിയാനയെ തിരഞ്ഞെടുത്ത് ബാർബഡോസ്. സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയതിന്റെ ആഘോഷങ്ങൾക്കിടെയാണ് വിഖ്യാത ഗായിക റിയാനയെ രാജ്യത്തിന്റെ ഹീറോ ആയി ബാർബഡോസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 55–ാം വാർഷിക ദിനത്തിൽ നടന്ന റിപ്പബ്ലിക് പ്രഖ്യാപനത്തിലും ആഘോഷത്തിലും പങ്കെടുക്കാൻ റിയാന എത്തിയിരുന്നു. റിയാന എന്നും വജ്രം പോലെ തിളങ്ങട്ടെയെന്നും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തിന് മാറട്ടെയെന്നും പ്രധാനമന്ത്രി മിയ മോട്‌ലി പറഞ്ഞു.ബാര്‍ബഡോസിലാണ് റിയാന ജനിച്ചു വളർന്നത്. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ 33 കാരിക്കു സ്വന്തം. ഏകദേശം 1.7 ബില്യൻ ഡോളറാണ് ഗായികയുടെ ആസ്തി.

Related posts

Leave a Comment