Featured
ദേശിംഗനാട്ടിനെ പുളകം കൊള്ളിച്ച യാത്ര

എസ്. സുധീശൻ
കൊല്ലം: മണ്‍തരികളെപ്പോലും ത്രസിപ്പിച്ചു കൊണ്ട് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര വീരചരിതമുറങ്ങുന്ന ദേശിംഗനാട്ടില്‍ തൊട്ടു.
ഇന്നലെ പുലര്‍ച്ചേ ശിവഗിരി കുന്നിലെ ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്.

ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍ ജനനിര അവിടെ കാത്ത് കിടന്നിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രസിഡന്‍ുമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എഐസി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍ുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ,് വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ട്രഷറര്‍ വി പ്രതാപചന്ദ്രന്‍, വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സണ്‍ ജോസഫ് നേതാക്കളായ വി ടി ബലറാം, ഷാഫി പറമ്പില്‍, ചാണ്ടി ഉമ്മന്‍ , പഴകുളം മധു, ജെബി മേത്തര്‍ രാഹുല്‍ മാംകൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് എന്നിവരെ അനുധാവനം ചെയ്തു വന്ന രാഹുലിനെ ത്രിവര്‍ണ്ണ ഖദര്‍മാല അണിയിച്ചാണ് ഡിസിസി പ്രസിഡന്റ്് പി രാജേന്ദ്രപ്രസാദ് സ്വീകരിച്ചത്.
തപ്പും തകിലും അടക്കം വാദ്യമേളങ്ങളുടെ അകമ്പടിയില്‍ രാഹുലിന്റെ നെറ്റിയില്‍ സിന്ദൂരം തൊട്ടു. മോഹനിയാട്ട കലാകാരികള്‍ ഒപ്പം നടന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡോ.ശൂരനാട് രാജശേഖരന്‍, സി ആര്‍ മഹേഷ്,അഡ്വ ഷാനവാസ്ഖാന്‍ അഡ്വ. ബിന്ദുകൃഷ്ണ, കെ സി രാജന്‍, മോഹന്‍ ശങ്കര്‍, ആര്‍ ചന്ദ്രശേഖരന്‍, കോയിവിള രാമചന്ദ്രന്‍, എകെ ഹഫീസ്, സൂരജ് രവി, എല്‍ കെ ശ്രീദേവി, അഡ്വ ജര്‍മിയാസ്, ഡോ നടക്കല്‍ ശശി, നെടുങ്ങോലം രഘു തുടങ്ങിയവര്‍ രാഹുലിനെ സ്വീകരിച്ച് ആനയിച്ചു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി രാഹുലിനെ സ്വീകരിക്കുകയും ഒപ്പം നടക്കുകയും ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. ചാത്തന്നൂര്‍ ജംഗ്ഷന് അടുത്തുള്ള എംപയര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു ഉച്ചവിശ്രമം.
പിന്നീട് പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികളുമായി രാഹുല്‍ഗാന്ധി സംവദിച്ചു. ചിത്രകലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് രാഹുല്‍ സമ്മാനങ്ങള്‍ നല്‍കി. മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജനുമായി ചര്‍ച്ച നടത്താനും രാഹുല്‍ സമയം കണ്ടെത്തി.
വൈകുന്നേരം ഇരവിപുരം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ രാഹൂലിന് വന്‍ സ്വീകരണമൊരുക്കിയിരുന്നു. അഡ്വ ബേബിസണ്‍, അന്‍സാര്‍ അസീസ് തുടങ്ങിയവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പള്ളിമുക്കിലെ സമാപനയോഗത്തില്‍ രാഹുല്‍ പ്രസംഗിച്ചു.
മുസ്ലിംലീഗ് നേതാവ് പരേതനായ യൂനുസ്‌കുഞ്ഞിന്റെ പേരിലുള്ള എന്‍ജിനീയറിങ് കോളേജില്‍ ആണ് പദയാത്ര സംഘം ക്യാമ്പ് ചെയ്യുന്നത്. സാംസ്‌കാര സാഹിതി സംസ്ഥാന കണ്‍വീനര്‍ എന്‍ വി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള നാടകസംഘം ‘ഞാന്‍ ഭാരതീയന്‍’ എന്ന നാടകം അവതരിപ്പിച്ചു.

Delhi
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.
Bangalore
കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.
Delhi
അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് – എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login