മൂന്നു ദിവസം ബാറുകളും തുറക്കും

തിരുവനന്തപുരംഃ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളേയും ഉൾപ്പെടുത്തി. ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണിൽ ഇളവ് നൽകാൻ സർക്കാർ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി. വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിലാകും ഇളവുകൾ. ട്രിപ്പിൾ ലോക്ഡൗണുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.

ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് ഞായറാഴ്ച്ചയാണെങ്കിലും നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment