Connect with us
48 birthday
top banner (1)

Kerala

കേരള യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ ബാനർ;
നീക്കാൻ രജിസ്ട്രാർക്ക് വൈസ് ചാൻസലറുടെ നിർദേശം

Avatar

Published

on

തിരുവനന്തപുരം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധിക്ഷേപിച്ചു കൊണ്ട് കേരള സർവകലാശാല സെനറ്റ് ഹൗസിന്റെ  പ്രധാന കവാടത്തിനു കുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നമ്മേൽ  രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. എല്ലാ കോളേജ് കവാടത്തിനു മുന്നിലും ഗവണർക്കെതിരായ ബാനർ കെട്ടുവാനുള്ള എസ്എഫ്ഐയുടെ ആഹ്വാനം അനുസരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ തിങ്കളാഴ്ച ക്യാമ്പസിന്റെ പ്രധാന കവാടത്തിനു കുറുകെ ബാനർ കെട്ടിയത്. സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ, ബോർഡ് എന്നിവ പ്രദർശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള  ഹൈക്കോടതി വിധി നിലനിൽക്കവേയാണ് ബാനർ പ്രദർശനം നിർബാധം  തുടരുന്നത്. തിങ്കളാഴ്ചയാണ് ബാനർ  സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ കെട്ടിയതെങ്കിലും വൈസ് ചാൻസലർ ഇന്നലെ തൃശൂർ ആരോഗ്യ സർവകലാശാലയിൽ നിന്ന് കേരള സർവകലാശാലയിൽ എത്തിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടതും തുടർന്ന് ബാനർ  മാറ്റാനുള്ള നിർദ്ദേശം രജിസ്ട്രാർക്കു നൽകിയതും. സർവ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നിന്ദ്യമായ ബാനർ ഉടനടി അഴിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നാണ്  വൈസ് ചാൻസലറുടെ ഉത്തരവ്.

Kerala

രാഹുലിന് വേണ്ടി വോട്ട് തേടി ഇന്ത്യൻ നാഷണൽവ്യാപാരി വ്യവസായി കോൺഗ്രസ്

Published

on

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് അഭ്യർത്ഥനയുമായി ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്. സംസ്ഥാനത്തെ വ്യാപാര മേഖലയെ തകർക്കുവാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കൃത്യമായ ക്യാമ്പയിൻ ഉയർത്തിയുള്ള ലഘുലേഖ വിതരണം ഉൾപ്പെടെ നടത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വ്യാപാരികളിൽ നിന്നും യൂസർഫിയായി മാസം 300 രൂപ വീതമാണ് വാങ്ങിക്കുന്നത് കേരളത്തിൽ ഒരു നഗരസഭയിലും വാങ്ങിക്കാത്ത ഉയർന്ന ഫീസ് ആണ് പാലക്കാട് നഗരസഭ വാങ്ങിക്കുന്നത്. ഇതിനെതിരെ നഗരത്തിലെ വ്യാപാരികൾ മറുപടി പറയുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. എംപിമാരായ വി കെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് സംസ്ഥാന പ്രസിഡന്റ് അശോക് പാളയം അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, വി ബാബുരാജ്, വേണുഗോപാൽ, സുധാകരൻ പ്ലാക്കാട് വിജി ദീപേഷ്, കെ ആർ ശരരാജ്, ജലാൽ തങ്ങൾ, ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Kerala

പട്ടികജാതി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാതെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു;
എ.കെ ശശി

Published

on

തിരുവനന്തപുരം: കേരളത്തെ സിപിഎമ്മിന്റെ അടിസ്ഥാന ശക്തിയായ പട്ടികജാതി വിഭാഗങ്ങളിൽ നിന്നും ഒരു ജനപ്രതിനിധിയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കേരളത്തിലെ 35 ലക്ഷം ജനങ്ങളെ എൽഡിഎഫ് സർക്കാർ വംശീയമായി അപമാനിച്ചിരിക്കുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി ആരോപിച്ചു. മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഉണ്ടാകേണ്ടത് ആ വിഭാഗങ്ങളുടെ ഭരണഘടന അവകാശമാണ്. അതിനെ വർഗീയതയായി വഴിതിരിച്ചു വിടുന്ന ഗോവിന്ദൻ മാസ്റ്റർ വീണ്ടും ഈ ജനവിഭാഗത്തെ പരിഹസിക്കുകയാണ്. ഇതിന് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ അവിടുത്തെ ജനങ്ങൾ മറുപടി നൽകുമെന്നും എ.കെ.ശശി മുന്നറിയിപ്പു നൽകി.

Continue Reading

Kannur

മുനമ്പം: വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് സംസ്ഥാന സർക്കാർ സൗകര്യമൊരുക്കുന്നു; കെ.സി. വേണുഗോപാല്‍

Published

on

കണ്ണൂർ: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തി. സംഘ്പരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവും നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു.

മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുനമ്ബം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘ്പരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സി.പി.എം ഇക്കാര്യത്തില്‍ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured