പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ വിദ്യാതരംഗിണി പദ്ധതി തുടങ്ങി


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിദ്യാതരംഗിണി വായ്പാ പദ്ധതി തുടങ്ങി. ബാങ്ക് പ്രസിഡന്റ് കൊളക്കാടന്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. ഡയറക്ടര്‍മാരായ എ ആര്‍ ചന്ദ്രന്‍, ചുട്ടിപ്പാറ മുഹമ്മദാലി, കെ. അബ്ദുല്‍ നാസര്‍, എം അബ്ദുല്‍ ബഷീര്‍, ടി പി സജീവ്. ടി പി അനുരാധ, സി മുരയ്യ, പി. നിഷ, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് കെ ടി ഹനീഫ, നാസര്‍ കാരാടന്‍ പങ്കെടുത്തു.

Related posts

Leave a Comment