പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ച 15-ാമത് വീടിന്റെ താക്കോല്‍ കൈമാറി

പെരിന്തല്‍മണ്ണ:. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ നിര്‍ദ്ധനരായ എ ക്ലാസ് മെമ്പര്‍മാര്‍ക്ക് ബാങ്ക് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളില്‍ പതിനഞ്ചാമത്തെ വീടിന്റെ താക്കോല്‍ എം.എല്‍.എ. നജീബ് കാന്തപുരം പൊന്ന്യാകുര്‍ശ്ശിയിലെ വടക്കെത്തൊടി സുഹറക്ക് കൈമാറി. ബാങ്ക് പ്രസിഡണ്ട് കൊളക്കാടന്‍ അസീസ്, വൈസ് പ്രസിഡണ്ട് എ.ആര്‍.ചന്ദ്രന്‍, ഡയറക്ടര്‍മാരായ ചേരിയില്‍ മമ്മി, ബഷീര്‍ മീമ്പിടി, നാസര്‍ കുന്നത്ത്, സെക്രട്ടറി ഇന്‍ചാര്‍ജ്, കെ.ടി.ഹനീഫ, നാസര്‍ കാരാടന്‍, വി. ബാബുരാജ്, കിഴിശ്ശേരി വാപ്പു, ഇ.കെ. അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment