വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി

ന്യൂഡൽഹി: കേരളം ഉൾപ്പെടെ വിവിധ സംസ്​ഥാനങ്ങളിൽ വ്യാഴാഴ്​ച മുതൽ തുടർച്ചയായി അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. വ്യാഴാഴ്​ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.കേരളത്തെ കൂടാതെ കർണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലെ ബാങ്കുളും അഞ്ചുദിവസം അടച്ചിടും.പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ്​ ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം അടച്ചിടും.

Related posts

Leave a Comment