സീതത്തോട് ബാങ്ക് തട്ടിപ്പ് ; എംഎൽഎ ജെനീഷ് കുമാറിനും പങ്കെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനും കോന്നി എംഎൽഎ ജെനീഷ് കുമാറിനും എതിരെ ആരോപണവുമായി സസ്പെൻഷനിലായ സെക്രട്ടറി കെ യു ജോസ്. മുൻ ഭരണസമിതിയുടെ വീഴ്ചകൾ മറച്ചുവയ്ക്കുവാൻ തന്നെ ബലിയാടാക്കുകയാണെന്ന് ജോസ് ആരോപിച്ചു. സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്കിന്റെ സെക്രട്ടറിയുടെ ചുമതലയിൽ താനായിരുന്നില്ല ഉണ്ടായിരുന്നതെന്നും ജോസ് പറഞ്ഞു.

‘2019 ലാണ് താൻ സെക്രട്ടറിയായി വന്നത്. അതിന് മുമ്പ് ഉണ്ടായ ക്രമക്കേടും തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാങ്കിന്റെ മുഴുവൻ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനുമാണ് അറിയാവുന്നതാണെന്നും അദ്ദേഹം പറയുന്നു.സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎൽഎ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രിക്കും പാർട്ടിക്കും പരാതിയും നൽകിയിട്ടുണ്ട്.

വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായപ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃതൃമ രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ ബാങ്കിനെതിരായ ആക്ഷപങ്ങൾ.

2013 മുതൽ ബാങ്കിൽ കൃതൃമ രേഖകൾ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നതെന്നും വിമർശനം ഉണ്ട്. ഭരണ സമിതി ബാങ്കിലെ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നെന്നാണ് മറ്റൊരു ആരോപണം. കേരള ബാങ്കിൽ നിന്ന് സ്വർണ പണയത്തിൻ മേൽ, ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പയും കിട്ടാതെയായി. ആരോപണങ്ങൾ കൂടുതൽ വിവാദമായതോടെ കഴിഞ്ഞ ദിവസമാണ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്.

Related posts

Leave a Comment