ബാങ്ക് അഴിമതി തുടർക്കഥയാകുന്നു ; തൃക്കൊടിത്താനം സഹകരണ ബാങ്കിലും ക്രമക്കേട് ; രണ്ടു ജീവനക്കാർക്കെതിരെ നടപടി

കോട്ടയം : തൃക്കോടിത്താനം സർവീസ് സഹകരണ ബാങ്കിൽ ലക്ഷകണക്കിന് രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രണ്ട് ജീവനക്കാരെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. എൽഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ആണിത്. 11 ലക്ഷം രൂപയുടെ ക്രമക്കേട് ആണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇതിനു മുമ്പും ഇത്തരം അഴിമതി നടന്നിട്ടുള്ളതായി ആരോപണം ശക്തമാണ്.

മരിച്ചുപോയവരുടെ പേരിലുണ്ടായിരുന്ന നിക്ഷേപ തുക പിൻവലിച്ചതാണ് അഴിമതി പുറംലോകത്തേക്ക് എത്തുവാൻ കാരണമായത്. ബാങ്കിൽ അംഗത്വമില്ലാത്ത വരുടെയും ബാങ്ക് നടപടികളുമായി യാതൊരു ബന്ധവുമില്ലാത്ത വരുടെയും പേരിൽ ജീവനക്കാർ ലോൺ എടുത്തതായും ആരോപണമുണ്ട്. ലോൺ കാലാവധി തീരുന്ന സമയമാകുമ്പോൾ മറ്റ് ആളുകളുടെ പേരിൽ ലോണെടുത്ത് പഴയ ലോൺ തീർക്കുന്നതാണ് പതിവ്. അഴിമതിക്കഥകൾ പുറത്തുവന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. പാർട്ടി നേതൃത്വത്തിന് ഇതുമായി ബന്ധമുണ്ടെന്നും നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്നും ആരോപണമുണ്ട്.

Related posts

Leave a Comment