ഇനി മുതൽ അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാം

ഡൽഹി : ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഇനി മുതൽ ആവശ്യമുള്ള പണം പിൻവലിക്കാം. ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം.രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കൊറോണ മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേർക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷ.

Related posts

Leave a Comment