ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം ; മരണം ആറായി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടരുന്നു. ഇതോടെ മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ബെഗുംഗഞ്ച് നഗരത്തിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ദുർഗാപൂജയുടെ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഒടുവിലുണ്ടായ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുന്നൂറിലധികം പേർ ചേർന്ന് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാൻ അറിയിച്ചു.

Related posts

Leave a Comment