യാത്രാ രേഖകളില്ലാതെ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കാലടി : യാത്രാ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയിൽ പിടിയിൽ. ബംഗ്ലാദേശ് മൊതിഹാർ ദാനയിൽ സുജൻ ഷെയ്ക്ക് (41) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് പാൻകാർഡുൾപ്പടെയുള്ള ഇന്ത്യൻ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വർഷമായി ബംഗാൾ സ്വദേശിയെന്ന വ്യാജേന നടുവട്ടത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.2010 ൽ ആണ് യാത്ര രേഖകൾ ഒന്നുമില്ലാതെ കേരളത്തിലെത്തിയത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരികയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്. ഐമാരായ കെ.കെ ഷബാബ്, സാബു .എം പീറ്റർ , ബാബു, എ.എസ്.ഐ റജി, എസ്.സി.പി. ഒ അനിൽകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇയാൾക്ക് ഇന്ത്യൻ രേഖകൾ ലഭിച്ചതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു

Related posts

Leave a Comment