Connect with us
48 birthday
top banner (1)

Global

കലാപ ഭൂമിയായി ബംഗ്ലാദേശ്; ഹിന്ദു വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചു

Avatar

Published

on

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ ബംഗ്ലാദേശ്.
21 പേരെ കലാപകാരികൾ തീവച്ചു കൊന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നിരവധി ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു.

ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശിൽനിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയിൽനിന്ന് പുറപ്പെട്ടത്.

Advertisement
inner ad

Global

വടക്കൻ കലിഫോർണിയയിൽ ഭൂചലനം

Published

on

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം. റിക്ടർ സ്കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം ഉണ്ടായത്. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഏതാനും സമയം ഭൂചലനം നീണ്ടുനിന്നതായും കൂടാതെ ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടു ചെയ്തു. യുഎസിലെ ദേശീയ സുനാമി കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Continue Reading

Kuwait

തനിമ വടംവലി മത്സരം ഡിസംബർ 13ലേക്ക്‌ മാറ്റി!

Published

on


കുവൈറ്റ് സിറ്റി : അവിചാരിതമായ കാരണങ്ങളാൽ നാളെ വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രൊഗ്ഗ്രാമുകളും അടുത്ത വെള്ളിയാഴ്ച2024 ഡിസംബർ 13ലേക്ക്‌ ‌ മാറ്റി വെച്ചതായി തനിമ ഭാരവാഹികൾ അറിയിച്ചു .

Continue Reading

Kuwait

ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി ആദരാഞ്ജലികളർപ്പിച്ചു

Published

on


കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം നിര്യാതനായ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപിച്ചു. സഭ മോർചുറിയിൽ അന്തിമോപചാരത്തിനു വെച്ച ഭൗതിക ശരീരത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ റീത്ത് സമർപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി പിള്ളൈ, വിജോ പി തോമസ്, ബത്താർ വൈക്കം,ലിബിൻ മുഴക്കുന്ന്,ബിനു യോഹന്നാൻ,ചിന്നു റോയ് തുടങ്ങി ഒഐസിസി നേതാക്കൾ പങ്കെടുത്തു. ഭൗതിക ശരീരം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് ജസീറ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ട് പോകും
.

Continue Reading

Featured