Connect with us
Your paragraph text

Featured

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു;

Avatar

Published

on

  • ജാഗ്രത വേണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – മന്ത്രി കെ. രാജൻ

വയനാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ടി.സിദ്ദിഖ് എം.എൽ.എ٫ ജില്ലാ കളക്ടർ എ. ഗീത തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10 ഓടെ ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ കുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ കുബിക് മീറ്റർ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം.

Advertisement
inner ad

ഇത് പ്രകാരം ഇന്ന് പുലർച്ചെ 2 മണിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെ ഈ സംഭരണ ശേഷി കവിഞ്ഞു. എന്നാൽ രാത്രി പുഴയിലേക്ക് ജലം തുറന്നു വിടുന്നതിനു ദുരന്ത നിവാരണ ചട്ടപ്രകാരം വിലക്കുള്ളതിനാലാണ് ഇന്ന് രാവിലെ എട്ടു മണിക്ക് അധിക ജലം ഒഴുക്കിവിടാൻ തീരുമാനിച്ചത്. ഷട്ടർ തുറക്കുമ്പോൾ 774.25 മീറ്ററിലാണ് ജലനിരപ്പ്.

പുഴകളിൽ നിയന്ത്രിത അളവിലേ ജലനിരപ്പ് ഉയരൂ എന്നതിനാൽ ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്നും എന്നാൽ മഴ ശക്തമായി തുടരുന്നതിനാൽ നല്ല ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഡാം തുറക്കുന്നത് മൂലം പൊതുജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഷട്ടർ ഉയർത്തുന്ന വിവരം പരിസരവാസികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

തുറന്നു വിടുന്ന അധിക ജലം കരമാൻ തോടിലും തുടർന്ന് പനമരം പുഴയിലും ഒഴുകിയെത്തി തുടർന്ന് കബനി നദിയിലും പിന്നീട് കർണ്ണാടകയിലെ കബനി റിസർവോയറിലും എത്തിച്ചേരുകയാണ് ചെയ്യുന്നത്. ജില്ലയിൽ പനമരം പുഴയാണ് ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഉള്ളത് എന്നതിനാൽ കൂടുതൽ വെള്ളം എത്തുന്നത് പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയെ പനമരത്ത് വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഇത് കൂടാതെ അധിക ജലം ഉൾക്കൊള്ളുന്നതിനായി കബനി ഡാം അധിക കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു ദിവസം പരമാവധി 0.73 മില്യൺ കുബിക് മീറ്റർ ജലമാണ് കബനി റിസർവോയറിൽ എത്തുക. എന്നാൽ ഏകദേശം 1.13 മീറ്റർ ജലം ഉൾകൊള്ളുന്നതിനുള്ള ക്രമീകരണം ഇന്നലെ രാത്രി തന്നെ കബനി ഡാം അധിക്യതർ ഒരുക്കിയിട്ടുണ്ട്. വയനാട്, മൈസൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടേയും ബാണാസുര, കബനി ഡാം അധികൃതരുടേയും ഏകോപനം ഇക്കാര്യത്തിൽ മികച്ച രീതിയിലാണെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

ശക്തമായ മഴക്കാലത്ത് പ്രളയ ടൂറിസം ഒരു കാരണവശാലും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം മഴക്കാലത്ത് വേണ്ട. മീൻ പിടിക്കുന്നതിനോ വെള്ളത്തിലൂടെ ഒഴുകിവരുന്ന വസ്തുക്കൾ പിടിക്കുന്നതിനോ പുഴകളിൽ ഇറങ്ങരുത്.

സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം. എൻ.ഐ ഷാജു, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.സി. ബാബുരാജ്, അസി. എക്സി. എഞ്ചിനീയർ പി. രാമചന്ദ്രൻ, അസിസ്റ്റന്റ് എഞ്ചിനീയമാരായ എം. കൃഷ്ണൻ, എം.സി. ജോയ്, ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

മോദി-അദാനി ബന്ധം ലോകസഭയിൽ ഉയർത്തി- രാഹുൽ ഗാന്ധി

Published

on

ന്യൂഡല്‍ഹി: അദാനി വിഷയം ലോക്സഭയില്‍ ഉയർത്തി രാഹുല്‍ ഗാന്ധി. രാജ്യം അദാനിക്ക് തീറെഴുതിയോ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എണ്ണമിട്ട് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ അദാനിയുമായി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കാനായി നിയമങ്ങളില്‍ പോലും സർക്കാർ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിധേയനാണ് അദാനി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അദ്ദേഹം ലോക്സഭയിൽ ഉയർത്തിക്കാണിച്ചു.  രാഹുല്‍ കത്തിക്കയറിയതോടെ പ്രസംഗം ഭരണപക്ഷ എം.പിമാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. വിമാനത്താവളങ്ങൾ അദാനിക്ക് നൽകാനായി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലും അദാനി പ്രവർത്തിക്കുന്നു. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

Advertisement
inner ad

ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളും അറിഞ്ഞു. യാത്രയ്ക്കിടയിൽ തൊഴിലില്ലായ്മയ്ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ കർഷകരെ കബളിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ബഹളം വെച്ച പ്രതിപക്ഷം പരാമർശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഭൂകമ്പത്തിൽ മരണ സംഖ്യ 5149, തുർക്കിയിൽ അടിയന്തിരാവസ്ഥ

Published

on

  • ജോഷിമഠിൽ വീണ്ടും പിളരുന്നു, കനത്ത ജാ​ഗ്രത

ന്യൂഡൽഹി: തുർക്കി, സിറിയ എന്നിവിടങ്ങളിലെ വൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലടക്കം തുടർ പ്രകമ്പനങ്ങൾക്കു സാധ്യത. തുർക്കിയിലെ വൻ ഭൂചലനത്തിന്റെ സൂചനയാണോ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളരുന്ന സാചര്യത്തിനു പിന്നിലെന്നു ഭൗമ ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. അതിനിടെ, തുർക്കിയിൽ പ്രസിഡന്റ് റിസെപ് തയ്യിപ് എർഡോ​ഗൻ മൂന്നു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിൽ 3549 ഉം, തുർക്കിയിൽ 1600ഉം അടക്കം ഇതുവരെ 5149 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരും.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതിയ വിള്ളലുകളൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വീണ്ടും വീടുകളിൽ അടക്കം ഭൂമി രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരിക്കുകയണ്. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു.

സിംഗ്ധർ വാർഡിലെ വീടുകളിൽ വിള്ളലുകൾ വർധിച്ചതിനെ തുടർന്ന് ക്രാക്കോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ വീടിന് വിള്ളലുകൾ വർധിച്ചതിനാൽ തന്റെ വീട് സുരക്ഷിതമല്ലാതാക്കാൻ പ്രദേശവാസിയായ ആശിഷ് ദിമ്രി പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തന്റെ വീട് സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയിട്ടില്ലെന്നും കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ലെന്നും ദിമ്രി അവകാശപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഉമ്മൻ ചാണ്ടിയെ ബം​ഗളൂരുവിലേക്കു മാറ്റും,
എയർ ആംബുലൻസ് ഏർപ്പാടാക്കും

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടൻ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിംസ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാൽ തുടർ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഇതു വേണ്ടി വരുമെന്നാണ് സൂചന.
എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക അതേസമയം നേരത്തെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിദഗ്ധരെ ഉഘപ്പെടുത്തി ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. നിംസിലെ ഡോക്റ്റർമാരുമായി ഈ വി​ദ​ഗ്ധ സംഘം ആശയ വിനിമയം നടത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ആശുപത്രി അധികൃതരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

Continue Reading

Featured