Agriculture
പുതുവർഷത്തിൽ നേന്ത്രക്കായയും കർഷകരെ കൈവിടുന്നു: വിലത്തകർച്ച തിരിച്ചടി

പുതുവർഷം പിറന്നിട്ടും നേന്ത്രക്കായയുടെ വില കിലോഗ്രാമിന് 15-20 രൂപയിലേക്ക് താഴ്ന്നതോടെ കർഷകരും സംഭരിക്കുന്ന കർഷകരും ദുരിതത്തിലായിരിക്കുന്നു. വയനാട്ടിലെ കർഷകരിൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ ഇനിയൊരു കൃഷിയിറക്കാനില്ലെന്നു തീരുമാനിച്ചവരുമുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും ഉത്പ്പാദനം കൂടിയതിനാലാണത്രേ വിലയിടിവുണ്ടായത്. എന്തായാലും 15 രൂപയ്ക്ക് വിൽക്കുന്നതും നേന്ത്രക്കായ വെറുതെ കൊടുക്കുന്നതും ഒരു പോലെയാണെന്നാണ് കർഷകർ പറയുന്നത്.ഇതിൽ തന്നെ ഒന്നാം തരത്തിനാണ് ഈ വിലയെങ്കിലും കിട്ടുന്നത്.രണ്ടാം തരത്തിനും മൂന്നാം തരത്തിനുമൊക്കെ ശരാശരി ഒൻപതു രൂപയും നാലു രൂപയുമൊക്കെയാണ് ലഭിക്കുന്നത്. സാധാരണ വയനാട്ടിൽ നിന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് നേന്ത്രക്കുലകൾ പ്രധാനമായും കയറിപോകാറുള്ളത്. ഇതു കുറഞ്ഞതോടെ കുലകൾ വയനാട്ടിൽ തന്നെ വിറ്റഴിക്കേണ്ട സ്ഥിതിയാണ്.
കിലോഗ്രാമിന് 25 രൂപയെങ്കിലും ലദിച്ചാലേ എന്തെങ്കിലും അൽപം ഗുണമുണ്ടാകുകയുള്ളു എന്നാണ് കർഷകരുടെ കണക്ക്.കഴിഞ്ഞവർഷം 24-30 രൂപ ലഭിച്ചിരുന്നു. മരുന്ന്, വളം, പണിക്കൂലി എന്നീ ഇനങ്ങളിലുള്ള ചിലവ് കൂടാതെ വന്യമൃഗശല്യവും നഷ്ടം വരുത്തിവെയ്ക്കുന്നു. ഇതിനു മുൻപ് കോവിഡിൻ്റെ തുടക്കത്തിൽ വില തകർന്നിരുന്നെങ്കിലും പിന്നീട് ഉയർന്നിരുന്നു. വീണ്ടുമൊരു വിള കൂടി നഷ്ടക്കണക്കുകൾ പറയുമ്പോൾ കൃഷിയിൽ നിന്നു തന്നെ പിൻ വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ.
Agriculture
കേരളത്തിലെ തെങ്ങ് കൃഷിക്കു ഭീഷണിയായി വെള്ളീച്ച

കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറുകയാണ് വെള്ളീച്ച. ഡിസംബർ – ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂട്ടുന്നു. കീടത്തിന്റെ ആക്രമണം തെങ്ങുകളെ ക്ഷീണിപ്പിക്കുകയും ഓലകളിലെ ഹരിതകം നഷ്ടമാക്കുകയും ചെയ്യും അതിനാൽ ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം പരിപാലിക്കണം. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമോ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും.
Agriculture
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
Agriculture
കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login