Connect with us
48 birthday
top banner (1)

Death

പക്ഷിപ്പനിയെ തുടർന്ന് കോട്ടയത്ത് നാല് പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്‍പ്പനയ്ക്ക് വിലക്ക്

Avatar

Published

on

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡില്‍ പക്ഷിപ്പനി സ്ഥിതികരിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളർത്തു പക്ഷികള്‍ എന്നിവയുടെ വില്‍പനയ്ക്ക് വിലക്ക്. അതെസമയം പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂണ്‍ 12 വരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻകരുതലുകള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.

Advertisement
inner ad

മുഹമ്മ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിൽ കഴിഞ്ഞദിവസം താറാവുകളടക്കം കൂട്ടത്തോടെ ചത്തു. ഇതേതുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ അയച്ച സാമ്പിളുകൾ പരിശോധനഫലം പോസീറ്റിവ് ആയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി റാപ്പിഡ് റെസ്പോൺസ് ടീം എത്തി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954,മണ്ണഞ്ചേരി-1251) കൊന്നൊടുക്കി. ചമ്പക്കുളത്തും തഴക്കരയിലുമാണ് അവസാനം രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് 60, 000 ഓളം വളർത്ത് പക്ഷികളെ കൊന്നൊടുക്കിയിരുന്നു.

Advertisement
inner ad

Death

എട്ടാം ക്ലസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്.

Advertisement
inner ad

വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്.
മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരികെയാണ്.

Advertisement
inner ad
Continue Reading

Death

കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

Published

on

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരിൽ നിന്നും ആണ് ഇയാൾ പിടിയിലാകുന്നത്. അതേസമയം വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

Continue Reading

Accident

ബസിനെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെ സ്‌കൂട്ടര്‍ എതിരേ വന്ന ലോറിയില്‍ ഇടിച്ചു; എൻജിനിയറിങ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ എൻജിനിയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമല്‍ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർത്ഥി അമല്‍ ഷാജി (19) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം സ്വദേശിയായ അമല്‍ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി- എരുമേലി റോഡില്‍ 26-ാം മൈലിനു സമീപമാണ് അപകടം നടന്നത്. രാവിലെ ഒൻപതരയോടെ കോളജിലേക്ക് പോകുന്നവഴി സ്വകാര്യബസിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ അമല്‍ഷാജിയുടെ സ്‌കൂട്ടർ എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ അമല്‍ തത്ക്ഷണം തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ പൂർണമായും തകർന്നു.

Continue Reading

Featured