ബാലസംഘം കുട്ടിയുടെ പ്രസംഗത്തിനിടയിൽ സിപിഎം നേതാവിന്റെ ശൂ ശൂ ; ഏ കെ ജി യുടെയും ഇ എം എസിന്റെയും പേരുകൾ ഉൾപ്പെടുത്താൻ നിർദ്ദേശം ; പ്രസംഗം തിരുത്തിയ കുട്ടിയുടെ വീഡിയോ വൈറൽ

കൊച്ചി : സിപിഎം ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസട്രോളുകൾ നിറയുകയാണ്. ഇപ്പോൾ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പോകുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തുന്ന ചടങ്ങിലാണ് പ്രസംഗത്തിനിടയിൽ കുട്ടിയോട് സ്വാതന്ത്ര്യസമര ധീരദേശാഭിമാനികളുടെ പേരിനൊപ്പം ഇ എം എസിന്റെയും ഏ കെ ജി യുടെയും പേരുകൾ ചേർക്കാൻ സിപിഎം പ്രാദേശിക നേതാവ് ആവശ്യപ്പെടുന്നത്.ഇതിനെ തുടർന്ന് കുട്ടി പ്രസംഗം മാറ്റി ആ പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രസംഗം തുടരുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി തുടരുന്നത്. രാവിലെ സിപിഎം ഏകെജി സെന്ററിൽ പതാകയുയർത്തിയതിൽ വന്ന പിഴവും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

Related posts

Leave a Comment