ധനമന്ത്രി ബാലഗോപാൽ വട്ടിപ്പലിശക്കാരനെപ്പോലെ: ഡോ. ശൂരനാട് രാജശേഖരൻ

കൊല്ലം: സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കില്ലെന്നു വാശിപിടിക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വട്ടിപ്പലിശക്കാരനെപ്പോലെയാണു പെരുമാറുന്നതെന്നു കെപിസിസി മുൻ വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ധനവില കുറച്ചപ്പോൾ കേരളം അതിനു തയാറാകാത്തതു കടുത്ത ജനവഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന വില വർധന കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ചക്ര സ്തംഭന സമരം നടത്തുകയാണ്. ഇന്ധന വില വർധനയിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുമ്പോഴും വില കുറയ്ക്കില്ലന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കാനുള്ള മന്ത്രിയുടെ പ്രസംഗം എ.കെ.ജി സെന്ററിൽ ഉള്ളവർക്കും പോലും മനസിലായില്ല. രാജ്യവ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായത്. മറ്റ് സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചു .
കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇന്നലെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. ഇന്ധന വിലയിൽ നിന്നുള്ള അധിക നികുതി പുറമേ ജനങ്ങളിൽ നിന്ന് 2673 കോടി പെട്രോളിയം സെസായി ബാലഗോപാൽ പിരിച്ചു. ഇന്ധന വില ജി.എസ് ടി യിൽ ഉൾപ്പെടുത്താൻ സമ്മതിക്കാതെ പിണറായി സർക്കാർ ഇന്ധന വില വർധനയിലൂടെ പിരിച്ചെടുക്കുന്നത് കോടികളാണ്. ഈ കൊള്ള അവസാനിപ്പിക്കണമെന്ന് ഡോ. ശൂരനാട് ആവശ്യപ്പെട്ടു.

Related posts

Leave a Comment