കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രത്യേക നിയമവ്യവസ്ഥക്ക് രൂപം നല്‍കണം: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്നത്തെ നിയമ വ്യവസ്ഥ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് പ്രസ്താവിച്ചു.
ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ ബാലപീഡനങ്ങള്‍ വര്‍ധിക്കുമ്പൊള്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക പൊലീസ് സംവിധാനം വരേണ്ടത് അത്യാവശ്യമാണ്. പിഞ്ചു കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി പീഡിപ്പിച്ച് കെട്ടിത്തൂക്കുന്ന കാഴ്ചകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ സാംസ്‌ക്കാരിക കേരളം ലജ്ജിക്കുകയാണ്. പീഢനത്തിന് ഇരയാകുന്ന കുട്ടികളുടെ കരളലയിക്കുന്ന വാക്കുകള്‍ കേട്ട് പരിഹാരം കാണാന്‍ പ്രത്യേക നിയമസംവിധാനം നിലവില്‍ വരേണ്ടതുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് മക്കളാണ് മറക്കരുത് വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജവഹര്‍ ബാല്‍ മഞ്ച് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടികളുടെ പ്രതിഷേധ പ്ലക്കാര്‍ഡ് ഉയര്‍ത്തല്‍ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ ഫിറോസ് ഖാന്‍ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.എം ഗിരിജ, ജില്ലാ വൈസ് ചെയര്‍മാന്‍മാരായ നാസര്‍ കെ തെന്നല, പി. ഷഹര്‍ബാന്‍’, സുരേന്ദ്രന്‍ വെട്ടത്തൂര്‍ , സലീഖ് മോങ്ങം, ഹുസൈന്‍ വല്ലാഞ്ചിറ, ജില്ലാ കോഓര്‍ഡിനേറ്റര്‍മാരും ബ്ലോക്ക് ചെയര്‍മാന്‍മാരുമായ സുഹൈര്‍ എറവറാംകുന്ന്, കെ.എസ്. അനീഷ്, അഡ്വ. കെ.വി. സുജീര്‍ ഖാന്‍, സലാം താണിക്കാട്, എം.സി. സാഹിര്‍, സിബി ചെറിയോത്ത്, ഷാജി’ കെ. പവിത്രം, അന്‍സാര്‍ കുറ്റിയില്‍, സുനില്‍കുമാര്‍ വാഴക്കാട്, സലാം തെന്നല, മുസ്തഫ താനൂര്‍, നസീഫ് കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ആയിരത്തിലേറെ കുട്ടികള്‍ വീട്ടു പ്രതിഷേധത്തില്‍ പങ്കാളികളായി

Related posts

Leave a Comment