ജവഹര്‍ ബാല്‍ മഞ്ച് പ്രതിഷേധ പ്ലക്കാര്‍ഡ് പരിപാടി സംഘടിപ്പിച്ചു

മഞ്ചേരി: കൊച്ചു കുഞ്ഞുങ്ങള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യപ്പെടുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്കെതിരെ , ജവഹര്‍ ബാല്‍ മഞ്ച് സമൂഹ മന:സാക്ഷിയെ ഉണര്‍ത്തുന്ന ‘മക്കളാണ് മറക്കരുത് വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ എന്ന പ്രത്യേക പ്രതിഷേധവീട് പ്ലക്കാര്‍ഡ് പരിപാടി സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അവരവരുടെ വീടുകളിലാണ് ജവഹര്‍ ബാല്‍ മഞ്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.കോവിഡ് വൈറസിനേക്കാള്‍ മാരകമായ വിഷ മനസ്സുകളെ തിരിച്ചറിഞ്ഞ് ‘ശിക്ഷാ ചികിത്സ’ നല്‍കേണ്ടതുണ്ടെന്ന് ജവഹര്‍ ബാല്‍ മഞ്ച് മഞ്ചേരി ബ്ലോക്ക് തല പ്രതിഷേധ പരിപാടി അഭിപ്രായപ്പെട്ടു. ജെ.ബി.എം. ജില്ലാ വൈസ് ചെയര്‍മാനും മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമായ ഹുസ്സൈന്‍ വല്ലാഞ്ചിറ ഉല്‍ഘാടനം ചെയ്തു.ബ്ലോക്ക് ചെയര്‍മാന്‍ ഷാജി കെ പവിത്രം അദ്ധ്യക്ഷത വഹിച്ചു.മഞ്ചേരി നഗരസഭാ സ്ഥിര സമിതി അദ്യക്ഷ സി.സക്കീന, പി.ഷംസുദ്ദീന്‍, മുജീബ് മുട്ടിപ്പാലം, വേശപ്പ, എസ്.എസ്. പിള്ള, ജനാര്‍ദ്ദനമേനോന്‍, കെ.ഗോപിനാഥ്, നിശാന്ത് അരുകിഴായ, എം.റിദമെഹ്‌റിന്‍, കെ.നബ്ഹാന്‍, കെ.റിന്‍ഷ, എം.മുഹമ്മദ് നിഷാല്‍, എ.റസല്‍, ടി.കെ.ഷാമില്‍, കെ.ഫര്‍ സീന്‍ ,കെ.റോഷന്‍ സംബസിച്ചു.

Related posts

Leave a Comment