ബജാജ് അലയന്‍സ് ലൈഫ് അഷ്വേർഡ് വെൽത്ത് ​ഗോൾ അവതരിപ്പിച്ചു

കൊച്ചി: ബജാജ് അലയൻസ് ലൈഫ് പുതിയ പ്ലാൻ ബജാജ് അലയൻസ് ലൈഫ് അഷ്വേർഡ് വെൽത്ത് ഗോൾ അവതരിപ്പിച്ചു. ഒരു വീട് പണിയുക, വിദേശ അവധിക്ക് പോകുക, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുക, ആഡംബര കാർ വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങൾ സുരക്ഷിതമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഗ്യാരണ്ടിയുള്ള ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. പോളിസി ഉടമകൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാനുള്ള രണ്ട് വകഭേദങ്ങളിൽ ഇത് ലഭിക്കുന്നു.

സ്റ്റെ്പ്പ് അപ്പ് ഇൻകം പ്ലാൻ ഉപഭോക്താക്കൾക്ക് ലൈഫ് കവറിനൊപ്പം ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനവും ഉറപ്പാക്കുന്നു. പ്രീമിയം കാലാവധിക്ക് ശേഷവും ഓരോ 5 വർഷം കൂടുമ്പോഴും വരുമാനം 10 ശതമാനം വർദ്ധിക്കുന്നു. വരുമാന കാലാവധി കഴിയുമ്പോൾ ഉപഭോക്താവിന് അടച്ച പ്രീമിയം തുകയും തിരികെ ലഭിക്കും.സെക്കൻഡ് ഇൻകം പ്ലാൻ ഉപഭോക്താവിന് 25 മുതൽ 30 വർഷം വരെ ഗ്യാരണ്ടീഡ് ടാക്‌സ് ഫ്രീ വരുമാനം ലഭ്യമാക്കും. വരുമാന കാലാവധി കഴിയുമ്പോൾ ഉപഭോക്താവിന് അടച്ച പ്രീമിയം മുഴുവൻ ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്.

30 വർഷം വരെ ഗ്യാരണ്ടീഡ് നികുതി രഹിത വരുമാനം നൽകുന്ന രീതിയിലാണ് ബജാജ് അലയൻസ് ലൈഫിന്റെ അഷ്വേർഡ് വെൽത്ത് ഗോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ ദീർഘകാല ജീവിത ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കാൽ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഇത് അനുയോജ്യമാണ്, കൂടാതെ അവരുടെ പോളിസി അവസാനിക്കുമ്പോൾ അവർക്ക് ഉറപ്പായ ഒരുതുകയുംലഭിക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.കമ്പനിയുടെ വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം 98.48% ആണ്, കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,374 കോടി രൂപയുടെ വരെ ഡെത്ത് ക്ലെയിമുകൾ നൽകി. കമ്പനിയുടെ സോൾവൻസി അനുപാതം വ്യവസായത്തിലെ ഏറ്റവും ഉയർന്നതാണ്, റെഗുലേറ്ററുടെ 150% നെ അപേക്ഷിച്ച് 666% ആണ് (കഴിഞ്ഞ സാമ്പത്തിക വർഷം).

Related posts

Leave a Comment