ഫ്ളാറ്റിലെ പീഡനംഃ മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചിഃ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി. ഒരു വർഷത്തോളം . ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്. ഫാഷൻ ഡിസൈനർ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു എന്നാണു കേസ്. ആഹാരം പോലും നല്‍കാതെ ദേഹമാസകലം പൊള്ളലേല്പിച്ചും കത്തികൊണ്ടു മുറിവേല്പിച്ചുമായിരുന്നു പീഡനം. മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം പ്രതി പുറത്തിപോയപ്പോള്‍ തന്ത്രപരമായി യുവതി ഫ്ളാറ്റില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെം​ഗളൂരുവിൽ എത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ യുവതിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നശേഷം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. അപ്പോഴേക്കും മാര്‍ട്ടിന്‍ മുങ്ങിയിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ തൃശൂര്‍ ജില്ലയിലെ ഒളിതാവളത്തില്‍ നിന്നു സാഹസികമായാണ് പോലീസ് ഇയാളെ കീഴടക്കിയത്.

Related posts

Leave a Comment